മസ്കത്ത്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് സീബ് സെന്‍ട്രല്‍ പൗരസഭ സംഘടിപ്പിച്ചു. 'വൈവിധ്യങ്ങളുടെ ഇന്ത്യ' എന്ന വിഷയത്തില്‍ മര്‍കസ് മുദരിസും പ്രഭാഷകനുമായ സയ്യിദ് ജസീല്‍ തങ്ങള്‍ ശാമില്‍ ഇര്‍ഫാനി വിഷയമവതരിപ്പിച്ചു.
വ്യത്യസ്ത സംസ്കാരങ്ങളും ഭാഷ, വേഷം, ആഹാര രീതികളൊക്കെ നില നില്‍ക്കുമ്പോഴും ഇന്ത്യ എന്ന അര്‍ഥത്തില്‍ നാം ഒന്നിച്ച് നിൽക്കുന്നുവെന്നും ഈ വൈവിധ്യങ്ങളൊക്കെയാണ് ഇന്ത്യയുടെ സൗന്ദര്യം എന്നും പൗര സഭ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ രാജ്യത്തിന്റെ വൈവിധ്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. വ്യത്യസ്തതകളാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചതെന്നും പൗര സഭ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സെയിന്റ് പോള്‍ ചര്‍ച്ച് ഗാല അംഗം ഷിബു വര്‍ഗീസ്, ഇന്ത്യന്‍ സ്കൂള്‍ മുലദ്ദ വൈസ് പ്രിന്‍സിപ്പള്‍ ആഷിക് കെ.പി, ബദര്‍സമ മാര്‍ക്കറ്റിങ് മാനേജര്‍ ജേക്കബ് റെനീഷ്, മലയാളം ഒമാന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി രതീഷ് പട്യാത്ത്, കെ.സി.എഫ്.ഐ.സി എജ്യുക്കേഷന്‍ സെക്രട്ടറി സയ്യിദ് ആബിദ് ഹൈദ്രൂസി തങ്ങള്‍.
അത്യാബ് ഫുഡ് ഇന്‍ഡസ്ട്രി മാനേജര്‍ ജോസ് വി. സണ്ണി, ആര്.എസ്.സി ബര്‍ക്ക സെക്രട്ടറി മഹ്സൂം തലശ്ശേരി, ഐ.സി.എഫ് സീബ് പ്രസിഡന്റ് ഇസ്മാഈല്‍ സഖാഫി, സെക്രട്ടറി ഹബീബ് അശ്റഫ്, കെ.എം.സി.സി ബര്‍ക്ക ജോയന്റ് സെക്ര. മുഹമ്മദ് യാസിര്‍, വൈസ് പ്രസി. ശുക്കൂര്‍ ഹാജി, മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഡോക്ടര്‍ ജാബിര്‍ ജലാലി ചര്‍ച്ചകളെ മോഡറേറ്റ് ചെയ്തു. ഹബീബ് അശ്റഫ് സ്വാഗതവും ജബ്ബാര്‍ പി.സി.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.