മസ്കത്ത്: ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഒമാന്‍ സമാഹരിച്ച സഹായ ധനം കണ്ണൂരില്‍ നടന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ ടി.സി. അഷ്റഫ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് കൈമാറി.
ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ പി.കെ. അബ്ദുറബ്ബ്, കെ.എം. ഷാജി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫ് അലി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖ് അലി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ്, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ മൗലവി, മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് മാതമംഗലം, റിലീഫ് സെല്‍ മെംബര്‍മാരായ നവാസ് മത്ര, മമ്മു സാഹിബ് റൂവി, കെ.വി.ടി ഉമ്മര്‍ തളിപ്പറമ്പ്, മുസമ്മില്‍ റൂവി തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം സ്വദേശി എം.ബി.ബി.എസ് വിദ്യാര്‍ഥിനിക്കാണ് വിദ്യാഭ്യാസ സഹായം നല്‍കുന്നത്. യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.