??????????????????? ?????? ?????????????? ???????????????????

കൊയിലാണ്ടിക്കൂട്ടം  ഒമാന്‍ ചാപ്റ്റര്‍ നിലവില്‍വന്നു

മസ്കത്ത്: ജി.സി.സികളിലടക്കം ഒമ്പതോളം ചാപ്റ്ററുകളും 32,000 ഓണ്‍ലൈന്‍ അംഗങ്ങളുമുള്ള കൊയിലാണ്ടിക്കൂട്ടം ഗ്ളോബല്‍ കമ്യൂണിറ്റിയുടെ പത്താമത് ചാപ്റ്റര്‍ ഒമാനില്‍ നിലവില്‍വന്നു. പെരുന്നാള്‍ ദിനത്തില്‍ ആദ്യമായി റുസൈല്‍ പാര്‍ക്കില്‍വെച്ച് ചേര്‍ന്ന കൂട്ടായ്മയില്‍നിന്ന് തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങളാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്. ‘നന്മയിലൂടെ സൗഹൃദം, സൗഹാര്‍ദത്തിലൂടെ കാരുണ്യം’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന കൊയിലാണ്ടിക്കൂട്ടം ജാതിമത രാഷ്ട്രീയത്തിന് അതീതമായി ഒത്തുചേര്‍ന്ന മനുഷ്യസ്നേഹികളുടെ കൂട്ടായ്മയാണ്. കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റി സംഘടനയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണ്.2011 ജൂണ്‍ ഏഴിന് , ശിഹാബുദ്ദീന്‍ എസ്.പി.എച്ച് എന്ന ഖത്തര്‍ പ്രവാസിയുടെ ഉള്ളില്‍ വിരിഞ്ഞ ഈ ഒരാശയം, അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് വലിയ പ്രസ്ഥാനമായി വളര്‍ന്ന് ഇപ്പോള്‍, കൊയിലാണ്ടിയില്‍ ഒരു മഹാസമ്മേളനത്തിനൊരുങ്ങുകയാണ്. ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാനായ നിതീഷ് വാര്യരുടെ നേതൃത്വത്തില്‍ പ്രസിഡന്‍റായി നസീറിനെയും സെക്രട്ടറിയായി നൗഫലിനെയും തെരഞ്ഞെടുത്തു. 
മറ്റു ഭാരവാഹികളായി സാലിഹ്( മീഡിയ കണ്‍വീനര്‍), ജയപ്രകാശ്, റഫീഖ്( വൈസ് പ്രസി.), ശബാബ്, ശുഹൈബ് (ജോ. സെക്ര.), ഇബ്രാഹീം ടി.പി (ചാരിറ്റി കണ്‍.) എന്നിവരെയും തിരഞ്ഞെടുത്തു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.