മസ്കത്ത്: ഒമാന്‍െറ ദേശീയ ചിഹ്നമായ ഖഞ്ചറിന്‍െറ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്ത്. ഖഞ്ചറിന്‍െറ ഗുണനിലവാരം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി നിരവധി നിര്‍ദേശങ്ങളാണ് വാണിജ്യ, വ്യവസായ മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയവും കരകൗശല വ്യവസായ പൊതു അതോറിറ്റിയും സഹകരിച്ചാണ് 2007ല്‍ പുറത്തിറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തുന്നത്. സര്‍ക്കാരില്‍നിന്ന് അംഗീകാരം നേടിയ കമ്പനികളെ മാത്രമാണ് ഖഞ്ചര്‍ നിര്‍മിക്കാന്‍ അനുവദിക്കുക. നിര്‍മാണത്തിലെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും നിയമത്തിലുണ്ടാവും. ഉയര്‍ന്ന ഗുണനിലവാരമുള്ള വെള്ളികൊണ്ട് മാത്രം ഖഞ്ചര്‍ നിര്‍മിക്കണം. വെള്ളിയില്‍ മറ്റു ലോഹക്കൂട്ടുകള്‍ കലര്‍ത്തുന്നതും നിരോധിക്കും. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉപയോഗിക്കുന്ന ഖഞ്ചറിലെ കഠാരക്ക് മൂര്‍ച്ചയുണ്ടാകാന്‍ പാടില്ല. കഠാര തന്നെ ഇല്ളെങ്കിലും കുഴപ്പമില്ളെന്ന് നിയമത്തിലുണ്ടാവും. ഇതില്‍ ഉപയോഗിക്കുന്ന മരം ചന്ദനമോ സമാനമായതോ ആവണം. ഖഞ്ചറിലെ കഠാര തുരുമ്പുപിടിക്കാത്ത ഇരുമ്പില്‍ ഉണ്ടാക്കണം. ഖഞ്ചറില്‍ ഉപയോഗിക്കുന്ന തോലുകള്‍ ഗുണനിലവാരമുള്ളതും ഖഞ്ചറില്‍ ഉപയോഗിക്കുന്ന തുണി വെല്‍വെറ്റുമായിരിക്കണം. നിര്‍മാണ സംബന്ധമായ എല്ലാ വിവരങ്ങളും ഖഞ്ചറില്‍ രേഖപ്പെടുത്തിയിരിക്കണമെന്നും നിയമത്തിലുണ്ടാവും. നിര്‍മാണത്തിന് ഉപയോഗിച്ച വസ്തു സ്വര്‍ണം, വെള്ളി, നിര്‍മിച്ച വര്‍ഷം, ഖഞ്ചറിന്‍െറ വിഭാഗം, നിര്‍മാതാവിന്‍െറ പേര്, മറ്റ് പ്രധാന വിവരങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതും രേഖപ്പെടുത്തിയിരിക്കണം. ഒമാനിലെ പ്രധാന ചന്തകളിലും വ്യാപാരസ്ഥാപനങ്ങളിലും ഖഞ്ചര്‍ വില്‍ക്കുന്നുണ്ട്. ഇതിന് 250 റിയാല്‍ മുതല്‍ പതിനായിരം റിയാല്‍ വരെ വില വരും. ആദ്യകാലങ്ങളില്‍ വിദേശികള്‍ അടക്കമുള്ള ഇരുമ്പുപണിക്കാര്‍ ഖഞ്ചര്‍ നിര്‍മിച്ചിരുന്നു. നിരവധി മലയാളികളും ഈ രംഗത്തുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ കിടത്സരം നിലവില്‍വരുകയും പിടിച്ചുനില്‍ക്കാന്‍വേണ്ടി ഗുണനിലവാരമില്ലാത്ത ഖഞ്ചറുകള്‍ നിര്‍മിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇരുമ്പിലടക്കം വിവിധ ലോഹങ്ങളില്‍ വ്യാപകമായി നിര്‍മിക്കപ്പെടുകയും ഗുണനിലവാരം കുറയകയും ചെയ്തതോടെ അധികൃതര്‍ രംഗത്തുവരുകയും ഖഞ്ചര്‍ നിര്‍മിക്കുന്നവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തി ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് മന്ത്രാലയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.