മസ്കത്ത്: കേരളത്തനിമയുള്ള തനി നാടന്‍ രുചിവിഭവങ്ങളൊരുക്കി റെക്സ് റോഡില്‍ അല്‍ നൂര്‍ സ്ട്രീറ്റില്‍ പൊന്നൂസ് ചായക്കട പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനത്തിന്‍െറ ഭാഗമായി സാധാരണക്കാരായ അഞ്ഞൂറിലധികം തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്‍കിയത് വേറിട്ട കാഴ്ചയായി. ഇഫ്താറിനോടനുബന്ധിച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. അല്‍ സഖ്വാനി കമ്പനി ജി.എം കെ.ആര്‍. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
രുചികരമായ തനി നാടന്‍ കേരള വിഭവങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉടമ ജിനില്‍ പറഞ്ഞു. ഷാപ്പുകറികളാണ് പ്രധാന ആകര്‍ഷണമാവുക. അമ്പതോളം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. കുടുംബമായി വരുന്നവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം ഡെലിവറി സംവിധാനവും വൈകാതെ ആരംഭിക്കുമെന്ന് ജിനില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.