അല്‍ഖൂദില്‍ പാര്‍പ്പിട  സമുച്ചയത്തില്‍ അഗ്നിബാധ

മസ്കത്ത്: അല്‍ഖൂദില്‍ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ. പുലര്‍ച്ചെ 5.30ഓടെയാണ് തീപിടിത്തം ഉണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഉടന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സ്ഥലത്തത്തെിയതിനാല്‍ തീ മറ്റു കെട്ടിടങ്ങളിലേക്ക് പകരാതെ അണക്കാന്‍ കഴിഞ്ഞു. രണ്ടുപേരെ പുക ശ്വസിച്ചതിനെ തുടര്‍ന്നുള്ള ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു താമസക്കാരെ പരിക്കൊന്നുമില്ലാതെ ഒഴിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. വേനലായതോടെ വിവിധയിടങ്ങളില്‍ തീപിടിത്തങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായ തീപിടിത്തങ്ങളില്‍ മൂന്നിലൊന്നും വൈദ്യുതിബന്ധങ്ങളിലെ തകരാര്‍മൂലമാണെന്നാണ് സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. 3,684  തീപിടിത്തങ്ങളാണ് 2015ല്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുന്‍വര്‍ഷം 3,335 തീപിടിത്തങ്ങളാണുണ്ടായത്. 3684 തീപിടിത്തങ്ങളില്‍ 1,225 എണ്ണമാണ് വൈദ്യുതിബന്ധത്തിലെ തകരാര്‍മൂലം ഉണ്ടായത്. മസ്കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം അഗ്നിബാധ ഉണ്ടായത്, 1036. വടക്കന്‍ ബാത്തിനയാണ് തൊട്ടുപിന്നില്‍. 906 തീപിടിത്തമാണ് ഇവിടെയുണ്ടായത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.