വാദി ബനീഖാലിദില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു

മസ്കത്ത്: വാദി ബനീഖാലിദില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊല്ലം പുനലൂര്‍ ചാലിയക്കര പത്തേക്കര്‍ അഖില്‍ ഭവനില്‍ വസുന്ദരന്‍െറ മകന്‍ അഖിലാണ് (25) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ശേഷമായിരുന്നു സംഭവം. ബിദിയയില്‍ പെയ്ന്‍ററായി ജോലി ചെയ്യുകയായിരുന്ന അഖില്‍ വാരാന്ത്യ അവധിദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനത്തെിയതായിരുന്നു. തടാകത്തില്‍ കുളിച്ചുകൊണ്ടിരിക്കെ കാലുകള്‍ അടിത്തട്ടിലെ ചളിയില്‍ പുതഞ്ഞതാണ് അപകടകാരണം. കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ശരീരം കണ്ടെടുത്തത്. തുടര്‍ന്ന്, വാദി ബനീഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മസ്കത്തില്‍ ക്ളീനിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന മാതാവ് വല്ലിയമ്മ അപകട വിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ ആശുപത്രിയിലത്തെി. രണ്ടുവര്‍ഷം മുമ്പാണ് അഖില്‍ ഒമാനിലത്തെിയത്. അടുത്തമാസം 20ന് വിസാ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു. വിസ കാന്‍സല്‍ ചെയ്ത് മാതാവിനൊപ്പം നാട്ടിലേക്ക് പോകാനായിരുന്നു അഖിലിന്‍െറ തീരുമാനമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആതിര ഏക സഹോദരിയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.