ബുറൈമി: മൂന്നുപതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ബുറൈമി മത്സ്യമാർക്കറ്റിലെ മണി നെല്ലിക്കൻ നാടണയുന്നു. മലപ്പുറം തിരൂർ ഉമ്മരക്കാവ് സ്വദേശിയായ ഇദ്ദേഹം ബുറൈമിയിലെ അറിയപ്പെടുന്ന സാമൂഹിക, ജീവ കാരുണ്യ പ്രവർത്തകനാണ്. കൈരളി ബുറൈമി യൂനിറ്റ് സെക്രട്ടറി, ഫിഷ് മാർക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ്, മാർക്കറ്റ് വാരിയേഴ്‌സ് എഫ്.സി രക്ഷാധികാരി എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബുറൈമിയുടെ പോയകാലം യു.എ.ഇയുടെ അൽ ഐൻ കേന്ദ്രീകരിച്ചായിരുന്നുവെന്ന് മണി പറഞ്ഞു.
ഇരുവശത്തേക്കും കടന്നുപോകാൻ ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും സാധ്യമായിരുന്നു. പിന്നീട് ചെക്ക്പോസ്റ്റ് കടക്കാൻ വിസ നിർബന്ധമാക്കിയതോടെയാണ് ബുറൈമിയിൽ ഒതുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിൽ നിരവധി ക്ഷേമ പ്രവർത്തനം നടത്താനായത് സന്തോഷം നൽകുന്ന കാര്യമാണ്. നിറഞ്ഞ ചാരിതാർഥ്യത്തോടെ തന്നെയാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നു മണി പറഞ്ഞു. ഭാര്യ: പുഷ്പലത. മക്കൾ: അനുപമ, അഞ്ജുഷ. മണിക്ക് സ്നേഹതീരം കൂട്ടായ്മ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.