മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന മേഖലയിലെ സഹം, സുവൈഖ്, ഖബൂറ വിലായത്തുകളിൽ 3000 വൃക്ഷത്തൈകൾ വിതരണം ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. 'ബാത്തിനയെ ഹരിതാഭമാക്കാൻ ഒരുമിച്ച്' എന്ന തലക്കെട്ടിലായിരുന്നു പരിപാടി. ഫലവൃക്ഷങ്ങൾ, തണൽ മരങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. സീബിലെയും സഹമിലെയും വളൻററി സിവിൽ ടീമുകൾ, സ്പോർട്സ് ടീമുകൾ, ഒമാനി വിമൻസ് അസോസിയേഷനുകൾ എന്നിവയുടെ പിന്തുണയോടെയായിരുന്നു പരിപാടി.
വിവിധ പ്രായത്തിലുള്ള 350 സന്നദ്ധപ്രവർത്തകർ കാമ്പയിനിൽ പെങ്കടുത്തു. ഇൗവർഷം അവസാനം വരെ കാമ്പയിൻ തുടരും. ശഹീൻ ചുഴലിക്കാറ്റിൽ കാർഷിക വിളകളും മറ്റും നശിച്ച സ്ഥലങ്ങളിലേക്ക് ഫലവൃക്ഷങ്ങൾ വിതരണം ചെയ്യാൻ സുൽത്താൻ ഹൈതം ബിൻ താരീഖ് ദിവസങ്ങൾക്കുമുമ്പ് നിർദേശം നൽകിയിരുന്നു. ശഹീൻ ചുഴലിക്കാറ്റ് കനത്ത നാശമാണ് രാജ്യത്തിെൻറ കാർഷിക മേഖലയിലുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.