തർശീദ് പത്താം വാർഷിക വേദിയിൽ പവിലിയൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി

തർശീദ് വഴി ലാഭിച്ചത് 400 കോടി റിയാൽ -ഊർജമന്ത്രി

ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷെൻറ (കഹ്റമ) ദേശീയ പദ്ധതിയായ തർശീദിന്‍റെ രണ്ടാംഘട്ടത്തിൽ 2021 അവസാനത്തോടെ 400 കോടി റിയാൽ ലാഭിച്ചതായി ഊർജകാര്യ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅ്ബി. തർശീദ് 10ാം വാർഷികാഘോഷ വേളയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. 14,000 ജിഗാവാട്ട് വൈദ്യുതിയും 100 ദശലക്ഷം ഘനമീറ്റർ ജലവും ഏകദേശം 138000 ദശലക്ഷം ഘന അടി പ്രകൃതിവാതകവും ലാഭിക്കാൻ തർശീദ് വഴിയൊരുക്കിയതായും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവിൽനിന്ന് ഏകദേശം 8500 ദശലക്ഷം കിലോഗ്രാം കുറക്കാൻ സാധിച്ചതായും അൽ കഅ്ബി വ്യക്തമാക്കി.

2022 ഏപ്രിലിൽ ആരംഭിച്ച് 2030 വരെ തുടരുന്ന തർശീദിന്‍റെ മൂന്നാം ഘട്ടത്തിൽ പ്രവർത്തനം കൂടുതൽ ഊർജിതമാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ഊർജ വിനിയോഗത്തിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുസ്ഥിരതയുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഭാഗമാകുന്നതിനും പുറമേ, ഖത്തറിന്‍റെ ഇലക്ട്രിക് വെഹിക്കിൾ സ്ട്രാറ്റജിയുടെ ഭാഗമായി 2025ഓടെ 1000 വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ നിർമിക്കും. ഖത്തർ നാഷനൽ വിഷൻ 2030, ഖത്തർ നാഷനൽ ഡെവലപ്മെൻറ് സ്ട്രാറ്റജി 2018-2022, ഖത്തർ ദേശീയ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന സ്ട്രാറ്റജി 2021-2025, ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനം എന്നിവയുടെ ഭാഗമായി ഊർജ കാര്യക്ഷമത കൈവരിക്കുക, ഖത്തറിന്‍റെ പുനരുപയോഗ ഊർജ ഉപയോഗ വിപുലീകരണം സാധ്യമാക്കുക എന്നിവയാണ് തർശീദിലൂടെ ലക്ഷ്യമിടുന്നത്.

വൈദ്യുത, ജല ഉപഭോഗത്തിൽ കാര്യക്ഷമത വർധിപ്പിക്കുക, ഊർജ േസ്രാതസ്സുകൾ മികവുറ്റതാക്കുകയും വൈവിധ്യവത്കരിക്കുകയം ചെയ്യുക, ചിന്താശക്തിയുള്ള സമൂഹത്തിെൻറയും സ്മാർട്ട് സിറ്റികളുടെയും വികസനത്തിൽ പ്രവർത്തിക്കുക എന്നിവയും തർശീദിന്‍റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായും മന്ത്രി വിശദീകരിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന തർശീദ് വാർഷിക പരിപാടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം ചെയ്തു. വിവിധ മന്ത്രിമാർ, ശൈഖുമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - 400 crore Riyals saved through Tarsheed - Minister of Energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.