ഒമാനിൽ 520 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 520 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ 108296 ആയി. 321 പേർ കൂടി രോഗമുക്​തരായി. 94229 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. ചികിത്സയിലിരുന്ന പത്തുപേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1071 ആയി. 77 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 556 ആയി. ഇതിൽ 216 പേരും തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


പുതിയ രോഗികളിൽ 267 പേരും മസ്​കത്ത്​ ഗവർണറേറ്റിലാണുള്ളത്​. സീബ്​ വിലായത്തിൽ 103 പേർക്ക്​ രോഗമുണ്ട്​​. ബോഷർ-54, മത്ര-53, മസ്​കത്ത്​-40, അൽ അമിറാത്ത്​-12, ഖുറിയാത്ത്​-അഞ്ച്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ രോഗികളുടെ എണ്ണം. തെക്കൻ ബാത്തിനയിൽ 61 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ബർക്ക-32, റുസ്​താഖ്​-13, മുസന്ന-ആറ്​, നഖൽ-ആറ്​, വാദി മആവിൽ-മൂന്ന്​, അൽ അവാബി-ഒന്ന്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തലത്തിലെ കണക്കുകൾ. 42 ആണ്​ വടക്കൻ ബാത്തിനയിലെ പുതിയ രോഗികളുടെ എണ്ണം. ഇതിൽ 18 പേരാണ്​ സുഹാറിലുള്ളത്. ഷിനാസ്​, സുവൈഖ്​-ആറ്​ വീതം, സഹം-അഞ്ച്​, ഖാബൂറ-നാല്​, ലിവ-മൂന്ന്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തലത്തിലെ എണ്ണം. ദോഫാറിലെ 35 പുതിയ രോഗികളിൽ 34 പേരും സലാലയിലാണ്​. ദാഖിലിയ-33, ദാഹിറ-28, തെക്കൻ ശർഖിയ-20, വടക്കൻ ശർഖിയ-17, അൽ വുസ്​ത-ഏഴ്​, അൽ ബുറൈമി-ആറ്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.