മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിൽ 166,864 യാത്രക്കാരെയാണ് ബസിൽ ദർബാത്ത് വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചതെന്ന് രാജ്യത്തെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു.
ജൂലൈ 27 മുതൽ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലാണ് ഇത്രയും യാത്രക്കാരെ ഈ പ്രകൃതി വിസ്മയത്തിലേക്ക് എത്തിച്ചതെന്ന് മുവാസലാത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദർബത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനും ദോഫാറിലെ പ്രകൃതിരമണീയമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കുന്നതിനുമുള്ള സമയം ലാഭിക്കുന്നതിനും ഈ സേവനം സഹായിച്ചു. ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽ 20 ലക്ഷം യാത്രക്കാരെയാണ് മുവാസലാത്ത് ബസുകളിലും ഫെറികളിലും ലക്ഷ്യസ്ഥാനത്തെത്തിച്ചത്. 2022ന്റെ ആദ്യ പകുതിയിൽ സർവിസ് നടത്തിയ 1.43 ദശലക്ഷം യാത്രക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.