മസ്കത്ത്: മനോഹരമായ ഭൂപ്രകൃതിക്കൊപ്പം പ്രകൃതി കനിഞ്ഞരുളിയ അനുഗ്രഹങ്ങളുമുള്ള പ്രദേശമാണ് ദാഖിലിയ ഗവർണറേറ്റിലെ ഫഞ്ച. ഫഞ്ച വാദിയിലൂടെ ഒഴുകുന്ന കൊച്ചരുവി കാണാനും നീന്തിക്കുളിക്കാനുമായി നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും എത്തുന്നത്. കോവിഡ് ഭീതി അകന്നതോടെ സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ഫഞ്ച വാദിയിലും പരമ്പരാഗത മാർക്കറ്റിലുമെത്തുന്നത്. ഫഞ്ച നഗരത്തിന് തൊട്ടടുത്തായി ഫഞ്ച വാദിയിലെ കിണർ കാണാനെത്തുന്നതും നിരവധിയാണ്.
അത്രയേറെ ശ്രദ്ധനേടിയിട്ടില്ലാത്ത ഇൗ കിണർ പ്രകൃതിയുടെ അത്ഭുത പ്രതിഭാസംതന്നെയാണ്. ഒരു മീറ്റർ മാത്രം വിസ്തൃതിയുള്ള ഇൗ കിണർ കാഴ്ചക്കാരിൽ കൗതുകം പകർത്തുന്നുണ്ട്. തറയിൽനിന്ന് മൂന്ന് മീറ്റർ താഴെ കിണറിൽ തെളിനീർ കാണാം. ഒമാെൻറ മറ്റു ഭാഗങ്ങളിലെ കിണറുകളെല്ലാം ഏറെ ആഴത്തിലാണുള്ളത്.
നഗരത്തിെൻറ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളമെത്തിക്കുന്നത് ഫഞ്ചയിലെ ഇൗ കൊച്ചു കിണറിൽ നിന്നാണ്. ഇതിനായി ടാങ്കർ േലാറികളുടെ നിരതന്നെ ചില സമയങ്ങളിൽ കാണാം. നിലവിൽ 31 വലിയ പമ്പ് സെറ്റുകൾ കിണറിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരു ടാങ്കർ ലോറിയിൽ മിനിറ്റുകൾ കൊണ്ട് വെള്ളം നിറയാൻ എൻജിൻ ശക്തിയുള്ളതാണ് പമ്പ്സെറ്റുകൾ. എത്ര വെള്ളം അടിച്ചാലും ഇൗ കിണറിലെ ജലനിരപ്പ് കുറയാറില്ല.
ഒാരോ ടാങ്കർ ലോറിക്കാരും പ്രത്യേകം പ്രത്യേകം പമ്പ് സെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വെള്ളത്തിന് വരുേമ്പാൾ ടാങ്കർ േലാറി ഡ്രൈവർമാർതന്നെയാണ് പമ്പ്സെറ്റ് ഉപയോഗിച്ച് വെള്ളം അടിക്കുന്നത്. ഇതിന് പ്രേത്യകം ജോലിക്കാരോ ജീവനക്കാരോ ഇല്ല. സമീപത്തെ മറ്റു പദ്ധതികളിലേക്കും ഇൗ കിണറിൽ നിന്ന് വെള്ളം അടിക്കാറുണ്ട്. എന്നാലും അത്ഭുത കിണറിലെ വെള്ളത്തിന് കുറവൊന്നും സംഭവിക്കുന്നില്ല. വർഷത്തിലെ എല്ലാ സീസണിലും ഇവിടെ ശുദ്ധജലം സുലഭമായി ലഭിക്കുന്നു. ഇത് ഫഞ്ചയിലെ താമസക്കാർക്ക് വലിയ അനുഗ്രഹമാണ്. അതിനാൽ, രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും ജലത്തിന് പൈപ്പ്ലൈൻ പദ്ധതികൾ വന്നിട്ടും ഫഞ്ചയിൽ ഇപ്പോഴും ടാങ്കർ േലാറികളാണ് വെള്ളം അടിക്കുന്നത്.
അതിനാൽ, ഫഞ്ചക്കാർക്ക് പ്രകൃതിദത്തമായ ശുദ്ധജലം സുലഭമായി ഉപയോഗിക്കാനും കഴിയുന്നു. ഏതായാലും ഇത്രയേറെ വെള്ളം വലിച്ചെടുത്തിട്ടും നിറഞ്ഞുനിൽക്കുന്ന ഇൗ കൊച്ചു കിണർ പ്രകൃതിയുടെ അത്ഭുതംതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.