സുഹാർ: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഒമ്പതാമത് യൂത്ത് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തിരിതെളിയും. രണ്ട് ദിവസങ്ങളിലായി സുഹാർ അംബറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിലാണ് പരിപാടി. നാല് വേദിയിൽ മത്സരാർഥികൾ മാറ്റുരക്കും. നിള, ഗംഗ,യമുന , കാവേരി എന്നിങ്ങനെ പേരിലുള്ള സ്റ്റേജിലാണ് മത്സര ഇനങ്ങൾ അരങ്ങേറുക.
രാവിലെ എട്ടിന് പരിപാടി ആരംഭിക്കും. സുഹാർ മുനിസിപ്പൽ കൗൺസിൽ അംഗമായ ഇബ്രാഹിം അലി ഖാദി അൽ റൈസി ഉദ്ഘാടനം ചെയ്യും. സുഹാർ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ദാർവിഷ് മുഹമ്മദ് അൽ ബലൂഷി, സുഹാർ വിമൻസ് അസോസിയേഷൻ പ്രതിനിധി ഖദീജ മുഹമ്മദ് സാലിഹ് അൽ നോഫ്ലി.
ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല, സോഹാർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സഞ്ജിത വർമ, സാഹിത്യകാരൻ കെ. ആർ.പി വള്ളികുന്നം, മലയാളി സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.
സുതാര്യമായ വിധി നിർണയം നടത്തുന്നതിനായി പ്രശസ്തരും പ്രഗല്ഭരുമായ വിധികർത്താക്കൾ കേരളത്തിൽനിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുമായി എത്തും. ഒമാനിൽ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിൽനിന്നും എത്തുന്ന 350ലധികം മത്സരാർഥികൾ 700ഓളം മത്സരങ്ങളിൽ മാറ്റുരക്കും. വിപുലമായ യൂത്ത് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും സുഹാർ മലയാളി സംഘം ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.