മസ്കത്ത്: കലാലയം സാംസ്കാരികവേദി മസ്കത്ത്, ബൗഷർ സോൺ പതിനാലാമത് എഡിഷൻ സാഹിത്യോത്സവ് ഇന്ന് നടക്കും. മസ്കത്ത് സോൺ സാഹിത്യോത്സവ് വാദി കബീർ മസ്കത്ത് ടവറിലാണ്. സാസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ ഡോ. സജി ഉതുപ്പാൻ ഉദ്ഘാടനം ചെയ്യും, ആർ. എസ്. എസി നാഷനൽ ജനറൽ സെക്രട്ടറി ടി.കെ. മുനീബ് പ്രമേയ പ്രഭാഷണം നടത്തും. ബൗഷർ സോൺ സാഹിത്യോത്സവ് ഗുബ്ര അൽ റീഫ് ഹോട്ടലിൽ നടക്കും.
സാംസ്കാരിക സമ്മേളനം സീനിയർ പത്ര പ്രവർത്തകൻ കബീർ യൂസഫ് ഉദ്ഘാടനം ചെയ്യും. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി നിഷാദ് അഹ്സനി കൊളപ്പറമ്പ് പ്രമേയ പ്രഭാഷണം നടത്തും. ബൗഷർ സോൺ സാഹിത്യോത്സവിന്റെ ഭാഗമായി ഒമാൻ മലയാളികൾക്കായി കായി പോള മത്സരം നടത്തുന്നു.
പങ്കെടുക്കുന്നവർ തയാറാക്കിയ കായിപോള വിഭവം റെസിപി അടക്കം ഇന്ന് നാല് മണിക്ക് മുമ്പ് സാഹിത്യോത്സവ് നഗരിയിൽ എത്തിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. സോണുകളിലെ സാംസ്കാരിക സമ്മേളനത്തിൽ വിവിധ മത സാംസ്കാരിക രാഷ്ട്രീയ മേഖലയിൽനിന്നുള്ള പ്രമുഖർ സംബന്ധിക്കും.
പ്രവാസം ചരിത്രമെഴുതിയ പ്രയാണങ്ങൾ എന്നുള്ളതാണ് സാഹിത്യോത്സവ് പ്രമേയം. സോൺ സാഹിത്യോത്സവുകളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർഥികൾ നവംബർ15ന് ഹൈൽ പ്രിൻസ് പാലസിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.