സലാല: ഇഖ്റ കെയർ സലാല നൽകുന്ന നൗഷാദ് നാലകത്ത് മാനവിക അവാർഡ് ജീവകാരുണ്യ പ്രവർത്തകനും അബുതഹ് നൂൻ ഗ്രൂപ് എം.ഡിയുമായ ഒ. അബ്ദുൽ ഗഫൂറിന് സമ്മാനിച്ചു. ലുബാൻ പാലസ് ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ദോഫാർ ലേബർ കെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ നായിഫ് അഹമ്മദ് ഷൻഫരി, ദോഫാർ കൾചറൽ സ്പോർട്സ് ആൻഡ് യൂത്തിലെ എ.ജി.എം ഫൈസൽ അലി അൽ നഹ്ദി എന്നിവർ ചേർന്നാണ് സമ്മാനിച്ചത്. ദോഫാർ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.അബ്ദുൽ ഗഫൂറിനെ സലാലയിലെ പ്രവാസി സമൂഹം എത്ര മാത്രം സ്നേഹിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയായിരുന്നു അവാർഡ് ദാന ചടങ്ങ്.
അമ്പതിലധികം തവണ രക്തദാനം നിർവഹിച്ച സുനിൽ നാരായണൻ, സാമൂഹിക പ്രവർത്തകൻ ഫിറോസ് കുറ്റ്യാടി എന്നിവരെയും ആദരിച്ചു. ‘മാനവികത’ തലക്കെട്ടിൽ ഡോ. അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഓട്ടക്കലങ്ങളിൽനിന്ന് ചോർന്ന് പോകുന്ന വെള്ളമാണ് നാട്ടിൽ പുതു നാമ്പുകൾ ഉണ്ടാവാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. തുളുമ്പാത്ത കുടങ്ങൾ സ്വാർഥതയുടെതാണ്. പ്രവാസികൾ പൊതുവെ ഓട്ടക്കുടങ്ങളാണെന്നും അതിനാൽ നന്മ ബാക്കിയാക്കുന്നവർ അവരാണെന്നും അദ്ദേഹം പറഞ്ഞു.ഡോ. കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, നാസർ പെരിങ്ങത്തൂർ, സിജോയ് പേരാവൂർ, റസൽ മുഹമ്മദ്, സാബൂഖാൻ, ഡോ.നിഷ്താർ എന്നിവർ സംബന്ധിച്ചു. കൺവീനർ ഡോ. ഷാജിദ് മരുതോറ അധ്യക്ഷത വഹിച്ചു.
ഇമാം മുഹമ്മദ് സാലഹ് ഖുർആൻ പാരായണം നടത്തി. ഹുസൈൻ കാച്ചിലോടി സ്വാഗതവും സ്വാലിഹ് തലശ്ശേരി നന്ദിയും പറഞ്ഞു. നൗഫൽ കായക്കൊടി, എ. സൈഫുദ്ദീൻ, അബ്ദുൽ റഹ്മാൻ, മൊയ്തു മയ്യിൽ, ഷൗക്കത്ത് വയനാട്, ഫായിസ് അത്തോളി, നൗഷാദ്, റഹീം തലശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫിദ സുബൈറാണ് പരിപാടി നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.