മസ്കത്ത്: മലയിൽനിന്ന് വീണ് വിദേശ വനിതക്ക് പരിക്ക്. നിസ്വ വിലായത്തിലെ അൽ മഷാത്ത് മലയിൽനിന്ന് യൂറോപ്യൻ വനിതയാണ് വീണത്.കഴിഞ്ഞദിവസമായിരുന്നു സംഭവം. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇവർക്ക് വിദഗ്ധ ചികിത്സ നൽകുന്നതിനായി നിസ്വ റഫറൻസ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.