മത്ര: ഗുജറാത്ത് സ്വദേശിയായ ഹിതേശിന്റെ (24) അപകടമരണവാര്‍ത്ത മത്രയിലെ പ്രവാസികള്‍ക്ക് നൊമ്പരമായി. കഴിഞ്ഞദിവസം രാത്രി വാദികബീറിലുണ്ടായ വാഹനാപകടരൂപത്തിലാണ് ജിതേഷിനെ മരണംവന്നു കൂട്ടിക്കൊണ്ടുപോയത്.
ഓടിച്ചുകൊണ്ടിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഹിതേശ് ചെറുപ്പകാലം മുതല്ക്കേ പഠിച്ചതും വളര്‍ന്നതും മസ്കത്തല് തന്നെയായിരുന്നു. ചെറുപ്പകാലംതൊട്ടേ മത്രസൂഖിലെ സുപരിചിത മുഖമായിരുന്നു.
സ്കൂളിൽ പോകുമ്പോഴും തുടര്‍ന്ന് സൂഖില്‍ തന്നെയുള്ള ടെക്സ്റ്റെയില്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴും കുശലം പറഞ്ഞും പുഞ്ചിരിച്ചും സദാ സൂഖിലൂടെ കടന്നു പോകാറുള്ള യുവ സുഹൃത്തിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികളടക്കമുള്ള പ്രവാസി സമൂഹം. മത്ര കോട്ടന്ഹൗസിന് സമീപമാണ് താമസിച്ചിരുന്നത്. ഈയിടെയാണ് മസ്കത്ത് ഫാര്‍മസിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മലയാളികളായ നിരവധിപേരുടെ സുഹൃത്തുകൂടിയാണ്.
മത്രയില്‍ ജോലി ചെയ്യുന്ന പിതാവിന്റെ ഹൃദയ സംബന്ധമായ ചികിത്സക്കായി നാട്ടില്പോയിവന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. പിതാവ്: ഭരത് ഭായി. മാതാവ്:രേഖ ബെഹന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.