മസ്കത്ത്: സഹമിൽ വാഹനാപകടത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി മുഹമ്മദ് കുഞ്ഞ് (28) മരണപ്പെട്ടു. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ സഹം കെ.എം ട്രേഡിങ്ങിന് അടുത്താണ് വാഹനാപകടം നടന്നത്. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
വയനാട് സ്വേദശി ഹാരിസിന് ഗുരുതര പരിക്കുണ്ട്. സഹമിലെ പഴയ കാല കച്ചവടക്കാരനായ മൂസയുടെ മകനാണ് മരിച്ച മുഹമ്മദ് കുഞ്ഞ്. അപകട കാരണം വ്യക്തമല്ല. ഭാര്യ: മുംതാസ്. രണ്ട് മക്കൾ: അയാൻ, ഹൈറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.