മസ്കത്ത്: വാണിജ്യ ഇടപാടുകൾക്ക് ഇ-പേമെന്റ് സൗകര്യം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം. ഉത്തരവ് പ്രാബല്യത്തിൽവന്നു. സ്വർണം, വെള്ളി അടക്കമുള്ള എട്ട് വിഭാഗങ്ങളിൽ ഇ-പേമെന്റ് സൗകര്യം ഒരുക്കിയില്ലെങ്കിൽ 100 റിയാൽ പിഴ ചുമത്തും.
ഭക്ഷ്യോൽപന്നങ്ങളുടെയും സ്വർണം, വെള്ളി ആഭരണങ്ങളുടെയും വിൽപന, റസ്റ്റാറൻറ്, കഫേ, പച്ചക്കറി, പഴവർഗ വ്യാപാരം, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വ്യാപാരം, കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവക്കാണ് നിർബന്ധമാക്കിയത്.
വ്യവസായ മേഖല, വാണിജ്യകേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റ് എന്നിവിടങ്ങളിലെ ഇടപാടുകൾക്കും നിർബന്ധമാണ്. ഇതേക്കുറിച്ച് ഉപഭോക്താകൾക്ക് അറിയാൻ സ്ഥാപനങ്ങളില്‍ പ്രത്യേകം പോസ്റ്ററോ ബാനറോ വെക്കണം. ഉപഭോക്താവിന് പണമായോ ഇ-പേമെന്റ് വഴിയോ പണമടക്കാൻ അവകാശമുണ്ട്. സൗകര്യം നൽകാത്ത സ്ഥാപനങ്ങളെയും കമ്പനികളെയുംകുറിച്ച് 80000070 നമ്പറിൽ അറിയിക്കാം.
സ്ഥാപനങ്ങൾക്ക് ഇ-പേമെൻറ് മെഷീനുകൾക്ക് ആവശ്യമായ സൗകര്യവും ഇവ ഇൻസ്റ്റാൾമെന്റ് അടിസ്ഥാനത്തിൽ നൽകാൻ സൗകര്യം ഒരുക്കണമെന്നും സെൻട്രൽ ബാങ്ക് മറ്റ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.