മസ്കത്ത്: രാജ്യവ്യാപകമായ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കോവിഡ്-19 പ്രതിരോധ കുത്തിവെപ്പിന് അൽഹയാത്ത് ഇൻറർനാഷനൽ ആശുപത്രി ഒരുങ്ങി. കുത്തിവെപ്പ് കേന്ദ്രങ്ങളിലൊന്നായി അൽഹയാത്തിനെ തെരഞ്ഞെടുത്ത ആരോഗ്യ മന്ത്രാലയത്തിെൻറ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കഠിനമായ അണുബാധയും തീവ്രപരിചരണ പ്രവേശനവും തടയുന്നതിന് പ്രതിരോധ കുത്തിവെപ്പ് സുരക്ഷിതവും ഫലപ്രദവുമാണെന്നും അൽഹയാത്ത് ഇൻറർനാഷനൽ ആശുപത്രി സ്ഥാപകനും ചെയർമാനുമായ ഡോ. കെ.പി. രാമൻ അഭിപ്രായപ്പെട്ടു.
നിലവിലെ സ്ഥിതി കണക്കിലെടുത്ത് തങ്ങളുടെ കിടക്കശേഷിയുടെ 80 ശതമാനം കോവിഡ്-19 രോഗികൾക്കായി നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽഹയാത്തിലെ ആധുനിക സംവിധാനങ്ങൾ രോഗികൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ മികച്ച പരിചരണം നൽകുമെന്ന് സി.ഇ.ഒ സുരേഷ് കുമാർ പറഞ്ഞു.
കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ പങ്കെടുക്കാൻ കമ്പനികൾ അവരുടെ ജീവനക്കാരുടെ പേരുകൾ ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. ഒരു ഡോസിന് ഫൈസർ വാക്സിൻ ചെലവ് 20 റിയാലാണ്. രജിസ്ട്രേഷൻ സമയത്ത് കമ്പനികൾ രണ്ട് ഡോസുകൾക്ക് 40 റിയാൽ നൽകണം. ഓരോ ഡോസിനും അഡ്മിനിസ്ട്രേറ്റിവ് ചാർജായി അൽഹയാത്ത് മൂന്ന് റിയാൽ ഈടാക്കും. 25 മുതിർന്ന ഒമാനി ഡോക്ടർമാരും 35 പ്രവാസി ഡോക്ടർമാരുമുള്ള ആശുപത്രിയാണ് അൽ ഹയാത്ത്. അന്വേഷണങ്ങൾക്ക് ആശുപത്രി പ്രതിരോധ കുത്തിവെപ്പ് കേന്ദ്രവുമായി ബന്ധപ്പെടണം. വിശദാംശങ്ങൾക്ക് appointments@alhayathospital.com, ഫോൺ: 22004000.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.