മസ്കത്ത്: വരാനിരിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ടത്തിൽ ആഡംബര പാർപ്പിട സമുച്ചയമായ അൽ നുഹ ഡിസ്ട്രിക്ട് പ്രോജക്ട് ലോഞ്ച് പ്രഖ്യാപിച്ച് തിബിയാൻ റിയൽ എസ്റ്റേറ്റ് കമ്പനി. 13.4 ദശലക്ഷം റിയാൽ മുതൽ മുടക്കിലാണ് പ്രോജക്റ്റ് ഒരുക്കുക. ആധുനിക ഡിസൈനും ഒമാനി വാസ്തുവിദ്യയും സംയോജിപ്പിച്ച് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി സംയോജിത പാർപ്പിട അന്തരീക്ഷം പ്രദാനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഡോ. കാമിൽ ബിൻ ഫഹദ് ബിൻ മഹ്മൂദ് അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ തലസ്ഥാനമായ മസ്കത്തിലെ ഒരു നൗകയിലായിരുന്നു ലോഞ്ചിങ് ചടങ്ങ് നടന്നത്. ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും നിക്ഷേപകരും സ്വകാര്യ പ്രതിനിധികളും പങ്കെടുത്തു.
ഒമാൻ വിഷൻ 2040ന്റെ ചട്ടക്കൂടിനുള്ളിൽ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ചുവടുവെപ്പാണ് പദ്ധതിയെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ പ്രതിനിധി ജമാൽ ബിൻ നാസർ അൽ ഹാദി ഊന്നിപ്പറഞ്ഞു.
തബ്യാൻ റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയെ നയിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനും സംയോജിത സാമ്പത്തികവും സാമൂഹികവുമായ മൂല്യം കൈവരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 2030ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട സമയപരിധിക്ക് അനുസൃതമായി 2028ഓടെ അൽ നുഹ പദ്ധ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.