മുലദ്ദ: മുലദ്ദ ഇന്ത്യന്‍ സ്കൂളിലെ ആദ്യ ഫൗണ്ടേഷന് ഫെസ്റ്റ് സംഘടിപ്പിച്ചു. സംസ്കാരിക വൈവിധ്യത്തിന്റെ ഊര്‍ജ സ്വലമായ പ്രദര്‍ശനം വേറിട്ട അനുഭവമായി. പ്രകൃതിയുടെ ഐക്യത്തെ സൂചിപ്പിക്കുന്ന'വായു, ആകാശം, ഭൂമി, ജലം, തീ എന്നീ അഞ്ച് ഘടകങ്ങളായിരുന്നു ഫെസ്റ്റിന്റെ പ്രമേയം. ഓരോ കുട്ടിയുടെയും ഉള്ളിലെ അതിരുകളില്ലാത്ത കഴിവുകള്‍ ഈ പ്രമേയത്തിലൂടെ ഊന്നിപ്പറഞ്ഞു.
മുസന്ന വിലായത്തില്നിന്നുള്ള മജ്ലിസ് ശൂറ അംഗം അമ്മാര്‍ ബിന്‍ സാലം അല്‍ സാദി മുഖ്യാതിഥിയും യാഖൂബ് ബിന്‍ മുഹമ്മദ് അല്‍ ബ്രെയ്ക്കി വിശിഷ്ടാതിഥിയുമായി. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. മാത്യു വര്‍ഗീസ്, കണ്‍വീനര്‍ എം.ടി. മുസ്തഫ, മറ്റ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍, പ്രത്യേക ക്ഷണിതാക്കള്‍, മാതാപിതാക്കള്‍, അഭ്യുദയകാംക്ഷികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. സര്‍ഗാത്മകത, ഐക്യം, മികവിനോടുള്ള സ്കൂളിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ അവിസ്മരണീയമായ ആഘോഷമായിരുന്നു
ഫൗണ്ടേഷന് ഫെസ്റ്റ്. പ്രിന്‍സിപ്പല്‍ ഡോ. ലീന ഫ്രാന്‍സിസ് സ്കൂളിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫൗണ്ടേഷന് കമ്പാര്‍ട്ടുമെന്റിന്റെ യാത്രയെയും നേട്ടങ്ങളെയും കുറിച്ച് വിശദമായ അവലോകനം നടത്തി. അധ്യാപകരുടെ കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും പ്രകീര്‍ത്തിച്ച് വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തില്‍ നടന്ന സമ്മാന വിതരണവും നടന്നു.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ മാത്യു വര്‍ഗീസ് മുഖ്യാതിഥിക്കും, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ എം.ടി .മുസ്തഫ വിശിഷ്ടാതിഥിക്കുമുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.
വിദ്യാർഥികളുടെ ആകര്‍ഷകമായ നൃത്തങ്ങളും സാംസ്കാരിക അവതരണങ്ങളും സംഗീത പരിപാടികളും കാണികളെ വിസ്മയിപ്പിച്ചു. പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ സ്കൂള്‍ ഗായകസംഘത്തിന്റെ ഹൃദ്യമായ പ്രകടനവും സ്വാഗത നൃത്തവും ഉള്‍പ്പെടുന്നു. ഇവ കാണികളില്‍ വേറിട്ട അനുഭവമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.