മസ്ക്കത്ത്: ഒമാനിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ഡൈനാമോസ് എഫ്.സി സംഘടിപ്പിച്ച പ്രഥമ ഡൈനാമോസ് പ്രീമിയർ ലീഗിൽ ഡ്രാഗൺസ് എഫ്.സി ജേതാക്കളായി. ഫൈനലിൽ അമിഗോസ് എഫ്സി.യെ എകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വിജയികളായത്. അമ്പതോളം വരുന്ന ഡൈനാമോസ് ക്ലബ് അംഗങ്ങളെ നിശ്ചിത വില നൽകി നാല് ടീമായി ലേലത്തിലൂടെ കണ്ടെത്തുകയായിരുന്നു. ആറു മത്സരങ്ങളിലായി കൂടുതൽ പോയിന്റ് നേടിയ രണ്ടു ടീമുകൾ ഫൈനലിൽ പ്രവേശിച്ചു.
ഗ്രൂപ് ചാമ്പ്യന്മാരായി അമിഗോസ് എഫ്സി.യും, രണ്ടാം സ്ഥാനക്കാരായി ഡ്രാഗൻസും ഫൈനലിൽ പ്രവേശിച്ചു. ജാഗ്വരേസ് എഫ്.സി, ബോംബെ എഫ്സിയുമായിരുന്നു മറ്റു രണ്ടു ടീമുകൾ. ഫൈനലിൽ കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കേ പകരക്കാരനായിറങ്ങിയ മൻസൂർ നേടിയ ഗോളാണ് ഡ്രാഗൺസിനെ വിജയികളാക്കിയത്.
ലീഗിലെ മികച്ച കളിക്കാരൻ ആയി വിമൽ, ഡിഫന്റർ ഷറഫു, ടോപ്പ് സ്കോറർ അജു ജിനാൻ (മൂവരും ഡ്രാഗൻസ് എഫ്.സി), മികച്ച കീപ്പർ പുരസ്ക്കാരം അമിഗോസിന്റെ സുനോജും കരസ്ഥമാക്കി. അടുത്ത വർഷം ഇതിലും മികച്ച രീതിയിൽ തന്നെ ലീഗ് നടത്തുമെന്നും ടീമിലെ ക്രിക്കറ്റ് പ്രതിഭകളെ ഉൾപ്പെടുത്തി ക്രിക്കറ്റ് ലീഗും സംഘടിപ്പിക്കുമെന്ന് ഡൈനാമോസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.