മസ്കത്ത്: മത വിദ്യാഭ്യാസമല്ല ദൈവിക മാർഗങ്ങളാണ് മനുഷ്യന് അന്യമായിക്കൊണ്ടിരിക്കുന്നതെന്ന് സുൽത്വാനിയ ഫൗണ്ടേഷൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്.
മബേലയിൽ സുൽത്വാനിയ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത കലാലയങ്ങളും മത പഠനങ്ങളും എവിടെയും ലഭ്യമാണിന്ന്. എന്നാൽ, കർമങ്ങളുടെ സ്വീകാര്യത ദൈവ മാർഗം സ്വീകരിച്ചവർക്ക് മാത്രമാണ്. സംഘടന വളർത്തലും മതം വളർത്തലും വർഗീയതയിലേക്കും കലാപങ്ങളിലേക്കുമാണ് ലോകത്തെ എത്തിക്കുന്നത്.
ദൈവ മാർഗം വിശുദ്ധരായ ആളുകളുടെ കൈകളിലാണ് നിലകൊള്ളുന്നത്.ജീവിതത്തിന്റെ ലക്ഷ്യം മറന്ന് നാം സുഖസൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നവരായി മാറിപ്പോകുന്നതിനെ സൂക്ഷിക്കണമെന്നും ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പറഞ്ഞു. ഒമാനിലെ ഖാദിരിയ സൂഫീ മാർഗത്തിന്റെ ഖലീഫ ശൈഖ് അബ്ദുൽ മജീദ് അൽ മൈമനി അൽ ഖാദിരി മുഖ്യാതിഥിയായി.
സയ്യിദ് അബ്ദുൽകരീം അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ഡോ. ശൈഖ് അബ്ദുൽ നാസിർ മഹ്ബൂബി, ജാസിം മഹ്ബൂബി, സ്വാലിഹ് മഹ്ബൂബി, ആരിഫ് സുൽത്വാനി, അബ്ദുൽ അസീസ് അസ്ഹരി, അസീം മന്നാനി, താജുദ്ദീൻ മുസ്ലിയാർ, അബ്ദുൽ ഹകീം കോട്ടയം, ജൈസൽ തിരൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.