മബേല: അൽ സലാമ പോളിക്ലിനിക് മബേലയുടെ പത്താം വാർഷിക ‘ഹാർമണി ഫെസ്റ്റ്’ മബേലയിൽ ആഘോഷിച്ചു. മജ്ലിസ് ശൂറ കൗൺസിൽ അംഗം അഹ്മദ് ബിൻ സയീദ് ബിൻ റാഷിദ് അൽ ബലൂഷി മുഖ്യാതിഥിയായി.
ആതുരസേവന മേഖലയിൽ അൽ സലാമ നൽകിയ സംഭാവന വളരെയധികം പ്രശംസനീയമാണെന്നും സേവന മികവുകൊണ്ട് മാത്രമാണ് പത്താം വാർഷിക തിളക്കത്തിൽ അൽ സലാമ എത്തിയതെന്നും മബേലയുടെ മുഖമായി മാറിയതെന്നും പത്തുവർഷത്തെ പ്രവർത്തന നേട്ടങ്ങളുടെ വിഡിയോ പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സിദ്ദീഖ് മങ്കട , മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലി എന്നിവർ അധ്യക്ഷത വഹിച്ചു. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷറഫ് ആശംസ അറിയിച്ചു. പ്രാരംഭഘട്ടം മുതൽ അൽ സലാമയുടെ ഭാഗമായ ജീവനക്കാരെ ആദരിക്കുകയും തുടർന്ന് എല്ലാ ജീവനക്കാർക്കും സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു.
തുടർന്ന് നടന്ന കലാപരിപാടികൾ സിനിമാനടൻ ഭീമൻ രഘു ഉദ്ഘാടനം ചെയ്തു. അൽ സലാമ അൽ അൻസാബ്, അൽ മബേല ബ്രാഞ്ചുകളിലെ ജീവനക്കാർ പങ്കാളികളായ പരിപാടി ഡോ. സായിപ്രഭ , നിഖില ശ്രീനിവാസൻ, ഗായത്രി ശ്രീകുമാർ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.