മസ്കത്ത്: ലോകഹൃദയദിനത്തോടനുബന്ധിച്ച് അൽ സലാമ പോളിക്ലിനിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ. അനൂപ് സോമൻ നേതൃത്വം നൽകി. ആരോഗ്യമുള്ള ഹൃദയത്തിെൻറ ഉടമകളാക്കി സമൂഹത്തെ മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് ലോക ഹൃദയദിനം ആചരിക്കുന്നത്. ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ 80 ശതമാനം വരുന്ന ഹൃദ്രോഗത്തെ നമുക്ക് പ്രതിരോധിക്കാൻ കഴിയും. പുകവലിയും അമിത മദ്യപാനവും ചിട്ടയില്ലാത്ത ഭക്ഷണരീതികളുമാണ് പ്രധാനമായും ഹൃദ്രോഗത്തിന് കാരണം.
എത്ര തിരക്ക് പിടിച്ച ജോലിയാണെങ്കിലും ഒരു ദിവസം 30 മിനിറ്റെങ്കിലും വ്യായാമത്തിനുവേണ്ടി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയദിനത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഇന്ത്യൻ സ്കൂൾ മൊബൈലിലും അൽസലാമ പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച വെബിനാറിൽ ഹൃദയ സംരക്ഷണത്തെക്കുറിച്ചും മറ്റും അദ്ദേഹം സംസാരിച്ചു.
ചുരുങ്ങിയ ചെലവിൽ ഹൃദയത്തെ അറിയുക എന്ന ഉദ്ദേശ്യത്തോടെ ഹൃദയദിനത്തിൽ പുതിയ പാക്കേജുകളും അൽസലാമ പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കേജുകൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 24451726.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.