യു.​കെ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ

മ​ന്ദ്രി ചാ​ൾ​സ് മൂ​ന്നാ​മ​ൻ

രാ​ജാ​വി​ന്​​ ​അ​ധി​കാ​ര​പ​ത്രം

സ​മ​ർ​പ്പി​ക്കു​ന്നു

അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര​പ​ത്രം കൈ​മാ​റി

മ​സ്ക​ത്ത്​: പു​തു​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന യു​നൈ​റ്റ​ഡ് കി​ങ്​​ഡ​ത്തി​ലെ (യു.​കെ) ഒ​മാ​ൻ അം​ബാ​സ​ഡ​ർ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മ​ന്ദ്രി അം​ഗീ​കാ​ര​പ​ത്രം​ കൈ​മാ​റി.

ബ​ക്കി​ങ്ഹാം കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്രി​ട്ട​ന്റെ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ന്റെ​യും രാ​ജാ​വും കോ​മ​ൺ​വെ​ൽ​ത്ത് ത​ല​വ​നു​മാ​യ ചാ​ൾ​സ് മൂ​ന്നാ​മ​നാ​ണ്​ അ​ധി​കാ​ര​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ, അം​ബാ​സ​ഡ​ർ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​നും യു.​കെ സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സു​ൽ​ത്താ​നോ​ടു​ള്ള ത​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ ചാ​ൾ​സ്​ രാ​ജാ​വ്​ അം​ബാ​സ​ഡ​​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു. ഒ​മാ​നും യു.​കെ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളി​ൽ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ച ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വ്, ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ വി​ശാ​ല​മാ​യ ച​ക്ര​വാ​ള​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ൻ എ​ല്ലാ പി​ന്തു​ണ​യും ല​ഭി​ക്കു​മെ​ന്നും അം​ബാ​സ​ഡ​റോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Ambassador handed over the letter of approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.