സലാല: വെക്കേഷനോടനുബന്ധിച്ച് അൽ മദ്റസത്തുൽ ഇസ്ലാമിയ സലാല സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. അൽ നാസർ ക്ലബിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മീറ്റ് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ.അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ട്രാക്കിലും ഫീൽഡിലുമായി നടന്ന 38 മത്സരങ്ങളിൽ 158 പോയന്റ് നേടി ബ്ലു ഹൗസ് ചാമ്പ്യൻമാരായി. 150 പോയന്റുമായി റെഡ് ഹൗസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കിഡ്സ് വിഭാഗത്തിൽ അഖീൽ മുഹമ്മദ്, സാറാ ഉമൈർ സബ് ജൂനിയറിൽ അലൻ മുഹമ്മദ്, ഹുദ സൈനബും, ജൂനിയർ വിഭാഗത്തിൽ ആദം അനസും ചാമ്പ്യൻ മാരായി. സീനിയ വിഭാഗത്തിൽ അദ് നാൻ അലി, ഫിൽസ സമാനും, സൂപ്പർ സീനിയറിൽ ഇർഫാൻ അഹമ്മദും നയീമ നൗഷാദുമാണ് ചാമ്പ്യന്മാരായത്.
വിജയികൾക്ക് ഡോ. സാനിയോ മൂസ, റസൽ മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിയാദ്, വൈസ് പ്രസിഡന്റ് എസ്. ബെൻഷാദ് അബ്ദുൽ അസീസ്, അബ് ദുല്ല മുഹമ്മദ്, ഫഹദ് സലാം, ഫൈറൂസ മൊയ്തു, കെ.മുഹമ്മദ് സാദിഖ്, , മുസാബ് ജമാൽ, കെ.സൈനുദ്ദീൻ , മുസ്തഫ പൊന്നാനി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചെയർമാൻ കെ.ഷൗക്കത്തലി, പ്രിൻസിപ്പൽ വി.എസ്.ഷമീർ, കെ.ജെ.സമീർ, മുഹമ്മദ് ഇഖ്ബാൽ, റജീന, ഹബീബ് പറവൂർ, തസ് റീന എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.