സഹം: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം വിലായത്തിൽ പരമ്പരാഗത കുതിരോത്സവത്തിന് തുടക്കമായി. ഒമാൻ ഇക്വസ്ട്രിയൻ ആൻഡ് റേസിങ് ഫെഡറേഷന്റെ സഹകരണത്തോടെ സഹം ഇക്വസ്ട്രിയൻ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സഹം വാലി ഓഫിസിന്റെ മേൽനോട്ടം വഹിക്കുന്ന ഫെസ്റ്റിവൽ ദേശീയ സെക്രട്ടേറിയറ്റ് ജനറൽ സെക്രട്ടറി ഷെയ്ഖ് സുബഅ ബിൻ ഹംദാൻ അൽ സാദിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. വിവിധ ഗവർണറേറ്റുകളിൽനിന്നുള്ള സന്ദർശകരെ ആകർഷിക്കുകയും കുതിരസവാരി കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വിനോദസഞ്ചാര ആകർഷണം പരിപാടിയാണ് കുതിരോത്സവം.
പൈതൃകം, വിനോദസഞ്ചാരം, സംസ്കാരം, സാമൂഹികവും സാമ്പത്തികവുമായ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഉത്സവത്തിന് വളരെ അധികം പ്രാധാന്യമാണുള്ളതെന്ന് സഹം വാലി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ അബ്ദുല്ല അൽ ബത്താഷി പറഞ്ഞു. ഒമാന്റെ സാംസ്കാരിക പൈതൃകത്തിൽ കുതിരകളുടെ പങ്കും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിൽ അവയുടെ സംഭാവനയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഈ വർഷത്തെ ഫെസ്റ്റിവലിൽ ഒമാനിലുടനീളം 118-ലധികം പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കുമെന്ന് സഹം ഇക്വസ്ട്രിയൻ കമ്മിറ്റി ചെയർമാൻ ഡോ അബ്ദുൽ അസീസ് ബിൻ സൗദ് അൽ മമാരി പറഞ്ഞു.
കുതിരപ്പുറത്തുള്ള കലാപരിപാടികൾ ഉണ്ടായിരുന്നു. റോയൽ നേവി ഓഫ് ഒമാൻ (ആർ.എൻ.ഒ) മ്യൂസിക് ബാൻഡും നാടോടി കലാ സംഘങ്ങളും പരിപാടിക്ക് മാറ്റ്കൂട്ടി. കുട്ടികൾക്കായുള്ള ഒരു പോണി റേസ്, കുതിര പ്രദർശനം, കുതിരസവാരി നൈപുണ്യ പ്രദർശനം, കുതിര ഹിപ്നോസിസ് സെഗ്മെന്റ് എന്നിവയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.