റോ​യ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ അം​ഗോ​ള പ്ര​സി​ഡ​ന്‍റ് ജോ​വോ ലോ​റെ​ൻ​കോ​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തി അം​ഗോ​ള പ്ര​സി​ഡ​ന്‍റ് മ​ട​ങ്ങി

മ​സ്ക​ത്ത്: വി​വി​ധ ​​​മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തി ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി അം​ഗോ​ള പ്ര​സി​ഡ​ന്‍റ് ജോ​വോ ലോ​റെ​ൻ​കോ ഒ​മാ​നി​ൽ​നി​ന്ന് മ​ട​ങ്ങി.

റോ​യ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ യ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ ബി​ൻ സൗ​ദ് അ​ൽ ബു​സൈ​ദി നേ​തൃ​ത്വം ന​ൽ​കി. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സു​ൽ​ത്താ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ക​രാ​റി​ലും ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും ഒ​പ്പ​വെ​ച്ചു.

അം​ഗോ​ള​യി​ലെ കാ​റ്റോ​ക്ക, ലു​വേ​ൽ ഖ​നി​ക​ളി​ൽ ഓ​ഹ​രി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​രാ​ർ. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഊ​ർ​ജ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും സാ​മ്പ​ത്തി​ക സം​രം​ഭ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​​തു​മാ​ണ് ധാ​ര​ണ പ​ത്ര​ത്തി​ലു​ള്ള​ത്.

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അം​ഗോ​ള പ്ര​സി​ഡ​ന്റി​നും സം​ഘ​ത്തി​നും ആ​ദ​ര​സൂ​ച​ക​മാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​ൽ ആ​ലം പാ​ല​സ് ഗ​സ്റ്റ്ഹൗ​സി​ൽ ഔ​ദ്യോ​ഗി​ക വി​രു​ന്നൊ​രു​ക്കി​യി​രു​ന്നു. ജോ​വോ ലോ​റ​ൻ​കോ​യും ഭാ​ര്യ​യും ഒ​മാ​ന്‍റെ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സാം​സ്‌​കാ​രി​ക നാ​ഴി​ക​ക്ക​ല്ലാ​യ മ​സ്‌​ക​ത്തി​ലെ നാ​ഷ​ന​ൽ മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര പാ​ര​മ്പ​ര്യം, വാ​സ്തു​വി​ദ്യ​ക​ൾ, പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല​ത എ​ന്നി​വ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. സു​ൽ​ത്താ​നേ​റ്റി​ന്‍റെ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള മ്യൂ​സി​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ അം​ഗോ​ള​ൻ പ്ര​സി​ഡ​ന്‍റെ അ​ഭി​ന​ന്ദി​ച്ചു.

പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നും ബ​ന്ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി മ​ന്ത്രി​മാ​രും അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രും അം​ഗോ​ള​ൻ മ​ന്ത്രി​മാ​രും ത​മ്മി​ൽ സം​യു​ക്ത യോ​ഗ​വും മ​സ്‌​ക​ത്തി​ൽ ന​ട​ന്നു.

വി​വി​ധ സാ​മ്പ​ത്തി​ക, വ്യാ​പാ​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ മേ​ഖ​ല​ക​ൾ ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്യു​ക​യും സം​യു​ക്ത നി​ക്ഷേ​പം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

Tags:    
News Summary - Expanded cooperation; The President of Angola has returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.