മസ്കത്ത്: തുർക്കിയ ട്രഷറി, ധനകാര്യ മന്ത്രി മെഹ്മെത് സിംസെക്ക് സുൽത്താന്റെ വ്യക്തിഗത പ്രതിനിധിയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയുമായി സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി.
സുൽത്താന്റെ തുർക്കിയ സന്ദർശന വേളയിൽ മുമ്പ് അവലോകനം ചെയ്ത പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സ്പർശിച്ചു. പ്രാദേശിക, അറബ് മേഖലകളിലെ ഏറ്റവും പുതിയ രാഷ്ട്രീയ, സാമ്പത്തിക സംഭവവികാസങ്ങളും ചർച്ച ചെയ്തു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ സാന്നിധ്യത്തിൽ നടന്ന കടിക്കാഴ്ചയിൽ സയ്യിദ് അസദിന്റെ ഓഫിസിലെ സെക്രട്ടറി ജനറൽഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ ബാദി, ഓഫിസിലെ ഉപദേഷ്ടാവ് സൈഫ് ബിൻ അഹമ്മദ് അൽ സവാഫി, ഒമാനിലെ തുർക്കിയ അംബാസഡർ മെഹ്മെത് ഹക്കിമോഗ്ലു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.