മസ്കത്ത്: അൽ അൻസബിലെ അൽ സലാമ പോളിക്ലിനിക്ക് ഒന്നാം വാർഷികം ആഘോഷിച്ചു. ഉദ്ഘാടന ചടങ്ങിൽ ബദർ സുലൈമാൻ അലി അൽ ജാബിരി (ഡി.ജി ലൈസൻസിങ് ആൻഡ് പ്രഫഷനൽ ഡിപ്പാർട്മെൻറ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെൻറ് മിനിസ്ട്രി ഓഫ് ഹെൽത്ത് ) മുഖ്യാതിഥിയായി. അൽസലാമ പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ സാലിം അൽ ജാബ്രി, ഹോസ്പിറ്റൽ ഡയറക്ടർ സിദ്ദീഖ് തേവർ തൊടി, മെഡിക്കൽ ഡയറക്ടർ ഡോ: റഷീദ് അലി, പോളിക്ലിനിക്ക് മാനേജർ സഫീർ വെള്ളാട്ടിൽ എന്നിവർ സംസാരിച്ചു. വാർഷിക ഭാഗമായി ഒരാഴ്ചയായി രോഗികളിൽനിന്ന് പരിശോധന ഫീസ് ഒന്നും ഈടാക്കുന്നില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടികൾക്കായി നടത്തിയ ചിത്രരചനയിൽ ഷിബിന, ഫഹീമ മറിയം, മൻഹ ഫാത്തിമ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.