അപ്ലൈഡ് സയൻസസ് വകുപ്പിലെ സൂപ്പർവൈസർമാർക്കായി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച യോഗം
മസ്കത്ത്: അപ്ലൈഡ് സയൻസസ് വകുപ്പിലെ സൂപ്പർവൈസർമാരിലെ 45 പേർക്കായി വിദ്യാഭ്യാസ മന്ത്രാലയം യോഗം സംഘടിപ്പിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് എജുക്കേഷനൽ സൂപ്പർവിഷൻ അസി. ഡയറക്ടർ ജനറൽ ഡോ. മുതാസിം അൽ ബലൂഷി, അപ്ലൈഡ് സയൻസ് സൂപ്പർവിഷൻ ഡിപ്പാർട്മെന്റ് അസി. ഡയറക്ടർ ഡോ. ഖദീജ അൽ ബലൂഷി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ഇത്തരം ഒരുമിച്ചുകൂടൽ, അനുഭവങ്ങളും മറ്റും കൈമാറാൻ സഹായിക്കുമെന്ന് ഡോ. ഖദീജ അൽ ബലൂഷി പറഞ്ഞു. ഇത്തരം കൂടിച്ചേരലുകൾ അപ്ലൈഡ് സയൻസ് വകുപ്പിലെ മേൽനോട്ട യൂനിറ്റുകൾ അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.