മസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ദുകമിലെ താമസ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.
ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിൽ 1800ഓളം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടുകയും ചെയ്തു. ചവച്ചുപയോഗിക്കുന്ന പുകയില ഉൽപന്നങ്ങളായിരുന്നു ഇവർ നിർമിച്ചിരുന്നതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.