മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ ഹോസ്പിറ്റലിൽ തോളിലെ ആർത്രോസ്കോപ്പിക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തി. ഓർത്തോപീഡിക് സർജൻ ഡോ. ഹിലാൽ അൽ ഹൊസാനിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് തോളിലെ ആദ്യത്തെ ആർത്രോസ്കോപ്പിക് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. സന്ധികളിലെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു തരം താക്കോൽദ്വാര ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി. കാൽമുട്ടുകൾ, കണങ്കാൽ, തോളുകൾ, കൈമുട്ട്, കൈത്തണ്ട, ഇടുപ്പ് എന്നിവയിലാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. ആർത്രോസ്കോപ്പി ഉപകരണങ്ങൾ വളരെ ചെറുതാണ്, അതിനാൽ ചർമത്തിൽ ചെറിയ മുറിവുകൾ മാത്രമേ ആവശ്യമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.