സലാല: ഇഖ്റ കെയർ സലാല നല്കുന്ന നൗഷാദ് നാലകത്ത് മാനവികത അവാർഡ് സാമൂഹിക പ്രവര്ത്തകൻ റസ്സല്‍ മുഹമ്മദ് ഏറ്റുവാങ്ങി. ദോഫാർ ലേബർ വിഭാഗം ഡയറക്ടർ നായിഫ് അഹമ്മദ് ശന്ഫരിയും ദുബൈയിലെ ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കിയത്.
തുംറൈത്തിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ‘ടിസ’ രൂപവത്കരിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും മുന്നില്‍ നിന്നയാളാണ് റസ്സല്‍. കൂടാതെ തുംറൈത്ത് ഇന്ത്യന്‍ സ്കൂള്‍ സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചു. സ്കൂള്‍ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന് നാല് പതിറ്റാണ്ട് കാലത്തെ സേവനം മുന്‍നിര്‍ത്തി പ്രത്യേക അവാര്‍ഡും ചടങ്ങിൽ നല്കി. ലുബാന് പാലസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഹുസൈന് കാച്ചിലോടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. അഷറഫ് താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ഡോ. സാജിദ് മറുതോറ അതിഥികളെ പരിചയപ്പെടുത്തി. രാഗേഷ് കുമാര്ഝാ, നാസർ പെരിങ്ങത്തൂര്‍, സിജോയ് പേരാവൂര്‍, എ.പി. കരുണന്, പവിത്രന് കാരായി, ഹേമ ഗംഗാധരന്, റഷീദ് കല്പറ്റ, ഷജീര്‍ ഖാന്, ഷബീര്‍ കാലടി, സി.വി. സുദര്ശന്, ജെ.വി.കെ നായര്‍, ഡോ. നിഷ്താര്‍, ബൈറ, ഇബ്രാഹിം വേളം, അബ്ദുല്‍ അസീസ് ബദർ സമ എന്നിവര്‍ സംസാരിച്ചു.
അഷ്റഫ് താമരശ്ശേരിയുടെ ‘അവസാനത്തെ കൂട്ട്’ എന്ന പുസ്തകത്തിന്റെ സലാല പ്രകാശനം ഒ. അബ്ദുല്‍ ഗഫൂര്‍ അബൂ തഹ്നൂന് നിർവഹിച്ചു. കോവിഡ് കാലത്ത് മരണപ്പെട്ട സാമൂഹിക പ്രവര്ത്തകന് നാലകത്ത് നൗഷാദിന്റെ പേരിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി അവാര്‍ഡ് നല്കി വരുന്നത്. നൗഷാദിന്റെ സഹോദരന് അബ്ദുല്‍ റഷീദും ചടങ്ങില്‍ സംബന്ധിച്ചു. ഇഖ്റ ചെയര്മാന് സ്വാലിഹ് സ്വാഗതവും മുക്താര്‍ കാച്ചിലോടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.