മസ്കത്ത്: ഉപയോഗിച്ച പാചക എണ്ണയിൽ നിന്ന് ജൈവ ഇന്ധനം നിർമിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള പ്ലാൻറിെൻറ നിർമാണം തുടങ്ങി. ഖസിയാൻ സാമ്പത്തിക നഗരത്തിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. ഉപയോഗിച്ച പാചക എണ്ണയുടെ പുനരുപയോഗ രംഗത്ത് പ്രവർത്തിക്കുന്ന വകൂദ് ഇൻറർനാഷനലും ബ്രിട്ടീഷ് കമ്പനിയായ ഗ്രീൻ ഫ്യുവൽസ് ലിമിറ്റഡിെൻറയും സംയുക്ത സംരംഭമായാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
കഴിഞ്ഞ വർഷം ജൂണിലാണ് പദ്ധതിക്ക് ഭൂമി കൈമാറുന്നതിനായുള്ള കരാർ ഒപ്പുവെച്ചത്. ഇൗ വർഷം ജൂണോടെ പദ്ധതി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുനരുപയോഗിക്കാവുന്ന ഇന്ധന നിർമാണ രംഗത്ത് 2003 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ബ്രിട്ടീഷ് കമ്പനിയായ ഗ്രീൻ ഫ്യുവൽസ് ലിമിറ്റഡ്.
80 രാഷ്ട്രങ്ങളിലായി ഇവർക്ക് ഉപഭോക്താക്കളുണ്ട്. പദ്ധതിക്കായി ഖസിയാൻ പോലെ മികച്ച സ്ഥലമില്ലെന്ന് നിർമാണോദ്ഘാടന ചടങ്ങിൽ സംസാരിച്ച വകൂദ് ഡയറക്ടർ ബോർഡ് െചയർമാൻ തലാൽ ഹസൻ പറഞ്ഞു. നടപടിക്രമങ്ങളിലെ സുതാര്യത, വേഗത്തിലുള്ള അനുമതി തുടങ്ങി നിരവധി തലങ്ങളിലുള്ള ആനുകൂല്യങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.