മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ബ്ലൂം ഹവാന സലാല ഫെസ്റ്റിവൽ’ പരിപാടികൾക്ക് തുടക്കമായി. ബിസിനസ് പ്ലാറ്റ്ഫോമായ തൈസീർ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് നടത്തുന്ന പരിപാടി ആഗസ്റ്റ് 11 വരെ ദോഫാർ ഗവർണറേറ്റിലെ ഹവാന സലാലയിലാണ് അരങ്ങേറുക. ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് നേതൃത്വം നൽകി.
പ്രതിദിനം പതിനായിരത്തോളം സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിവിധ പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനൊപ്പം, സർഗാത്മകതയും വിനോദവും സമന്വയിപ്പിക്കുന്ന കാഴ്ച അനുഭവം നൽകാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
ഫെസ്റ്റിവലിൽ ദോഫാർ ഗവർണറേറ്റിലുള്ള സസ്യങ്ങളുടെ ചെറിയ പ്രദർശനവും ഉണ്ടായിരിക്കും. പെയിന്റിങ്, സംഗീതം, തെരുവുനാടകം, മറ്റ് കലകൾ എന്നിങ്ങനെ വിവിധ പരിപാടികളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.