മസ്കത്ത്: മാനസിക വിഭ്രാന്തിയുള്ള യുവാവിനെ സഹോദരനും പിതാവും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. മബേലയിൽ കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനത്തിൽ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവമാണ് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒമാനി സമൂഹത്തിെൻറ സാമൂഹിക, കുടുംബ ബന്ധങ്ങളെ തകർത്തെറിയുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട യുവാവിനെയും അതിന് ഒത്താശ ചെയ്ത പിതാവിനെയും അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഏറെ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടന്നത്. വാഹനം ദേഹത്തിലൂടെ കയറ്റിയിറക്കിയ ശേഷം സഹോദരൻ കടന്നുകളയുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവ് റോഡരികിൽ രക്തം വാർന്നാണ് മരിച്ചതെന്ന് കുറ്റാന്വേഷണ വിഭാഗത്തിലെ ഫസ്റ്റ് ലെഫ്റ്റനൻറ് ജുമാ അൽ കാബി പറഞ്ഞു.
തുടക്കത്തിൽ വാഹനാപകടമായാണ് ഇത് കരുതിയത്. എന്നാൽ, സ്ഥലത്ത് വാഹനത്തിെൻറ ടയറിെൻറ അടയാളമോ മറ്റ് വാഹനഭാഗങ്ങളോ കാണാതിരുന്നതിനെ തുടർന്നാണ് സംശയമുണ്ടായത്. കുറച്ച് ദൂരെ നിന്ന് ലഭിച്ച സൈഡ്ലൈറ്റിെൻറ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ഇത്തരം സൈഡ്ലൈറ്റുകൾ ഏതു കാറിെൻറയാണെന്നും സംഭവ സമയം അതുവഴി കടന്നുപോയ കാറുകളും േകന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി മരിച്ചയാളുടെ സഹോദരൻ ആണെന്ന കാര്യം വ്യക്തമാകുന്നതെന്ന് അൽ കാബി പറഞ്ഞു. പ്രതി കുറ്റകൃത്യം നടത്താൻ മാത്രം വാങ്ങിയ കാറാണിത്. സൈഡ്ലൈറ്റ് പൊട്ടിയത് മനസ്സിലാക്കിയ പ്രതി അതിെൻറ ഫ്രെയിം മുഴുവൻ പിതാവിെൻറ സഹായത്തോടെ വാദിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ജോലിക്കൊന്നും പോകാത്ത യുവാവ് കുടുംബത്തിൽ എപ്പോഴും പ്രശ്നക്കാരനായിരുെനന്ന് സഹോദരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കുടുംബത്തിന് ഭാരമായിത്തീർന്ന സഹോദരനെ കൊലപ്പെടുത്താൻ പോകുന്നതിനെ കുറിച്ച് പിതാവിനും അറിവുണ്ടായിരുന്നതായി മൊഴിയിൽ പറയുന്നു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.