ബുറൈമി: ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോസിയേഷൻ 14ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ബുറൈമി ലുലു അൽ ബുറൈമിയിൽ നടന്നു. സാംസ്കാരിക സമ്മേളനം ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദസരി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിവിധ മത്സരങ്ങളും അരങ്ങേറി. ബുറൈമി ശൂറ കൗൺസിൽ അംഗം അഹമ്മദ് ബിൻ ഫാരിസ് ബിൻ സാലിം അൽ അസാനി മുഖ്യാതിഥിയായി. സോമൻ കൂറ്റനാട് അധ്യക്ഷതവഹിച്ചു. യൂണിമണി എം.ഡി ജോ കുര്യൻ, സുബൈർ മുക്കം, ഹൈദർ അലി ചൂരക്കോട്, പ്രസന്നൻ തളിക്കുളം, ഹമീദ് ഹാജി കുറ്റിപ്പുറം, റസാക്ക് കോട്ടക്കൽ എന്നിവർ സംസാരിച്ചു. ബുറൈമി മാർക്കറ്റിൽ 35 വർഷത്തിലധികം പ്രവാസജീവിതം തുടരുന്ന ഹമീദ് ഹാജി കുറ്റിപ്പുറം, ഹാരിസ് ഹാജി, നാണു കണ്ണൻ ( ബാബു ), ഉസ്മാൻ ഹാജി, മുഹമ്മദാലി, ഹംസ, ഹസ്സൻ, മുഹമ്മദ് കണയം, ഹൈദർ, തോമസ് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കോവിഡ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത നാസർ (കോമു), ലത്തീഫ് കോഴിച്ചെന, മുഹമ്മദ് ദേശമംഗലം, ജയേഷ്, അലി, ശരീഫ് കല്പകഞ്ചേരി എന്നിവരും ആദരവു ഏറ്റുവാങ്ങി.
മികച്ച സേവനത്തിന് സോമൻ കൂറ്റനാട്, മജീദ് വി.കെ. പടി, പ്രകാശ് കളിച്ചാത്ത് എന്നിവരും ആദരവിന് അർഹരായി. ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും വാർഷികാഘോഷത്തിന് മാറ്റുകൂട്ടി. ശ്വേത ശ്യാം പരിപാടികൾ നിയന്ത്രിച്ചു. പ്രകാശ് കളിച്ചാത്ത് സ്വാഗതവും മൻസൂർ വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.