ബുറൈമി: ബുറൈമിയിലും പരിസരത്തും ശക്തമായ മഴയും പൊടിക്കാറ്റും. യു.എ.ഇ അതിർത്തിയോട് ചേർന്ന അൽഫേ, അൽ റൗദ, മഹ്ദ, സുമൈനി, സഫ്വാൻ എന്നിവിടങ്ങളിൽ വൈകുന്നേരം നാലുമുതലാണ് ശക്തമായ മഴയുണ്ടായത്. പലയിടത്തും വാദികളും രൂപപ്പെട്ടു. ബുറൈമിയിൽ സന്ധ്യയോടെ ഇടിയുടെ അകമ്പടിയോടെയാണ് മഴ പെയ്തത്.
ഏതാണ്ട് രണ്ടു മണിക്കൂറോളം ബുറൈമിയിൽ മഴ പെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബുറൈമിയിലും പരിസരത്തും മഴ ലഭിക്കുന്നുണ്ട്. മഴയുടെ ഫലമായി അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെട്ടത് ഇവിടത്തെ താമസക്കാർക്ക് ആശ്വാസമായി. യൻകലിലും വ്യാഴാഴ്ച ഉച്ചയോടെ മഴ പെയ്തിട്ടുണ്ട്. ബുറൈമിയിലും മഹ്ദയിലും വൈകുന്നേരം ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.