മസ്കത്ത്: ഏപ്രിൽ ഒന്നിന് നിലവിൽവരുന്ന മൂല്യവർധിത നികുതിക്കു മുമ്പുള്ള വിലയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി ജോയ് ആലുക്കാസ് ജ്വല്ലറി. 10 ശതമാനം തുക നൽകി ബുക്ക് ചെയ്യുന്നതു വഴി ഉയരുന്ന സ്വർണവിലയിൽനിന്ന് സംരക്ഷണം നേടാൻ കഴിയും. ആകർഷകമായ ഇൗ ആനുകൂല്യം ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ഒമാനിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
സ്വർണവിലയിൽ തുടർച്ചയായ കുറവിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതിനായാണ് അഡ്വാൻസ്മെൻറ് പേമെൻറ് പ്ലാൻ അവതരിപ്പിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. മാർച്ച് 31 വരെ 10 ശതമാനം തുക നൽകി ആഭരണങ്ങൾ ബുക്ക് ചെയ്യാം. ഏപ്രിൽ 15നുള്ളിൽ ബാക്കി തുകകൂടി നൽകി ആഭരണങ്ങൾ വാങ്ങണം. ആഭരണങ്ങൾ വാങ്ങുന്നതിനുമുമ്പ് സ്വർണവില കുറയുന്നപക്ഷം ആ ആനുകൂല്യംകൂടി ഉപഭോക്താക്കൾക്കു ലഭിക്കുമെന്ന് ആലുക്കാസ് ജ്വല്ലറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.