സ​ലാ​ല​യി​ലെ അ​ൽ ഹു​സ്ൻ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

2021 ഒക്ടോബറിലെ എണ്ണവില ഉയർന്ന നിരക്കായി വീണ്ടും നിശ്ചയിച്ചു

മസ്കത്ത്: 2021 ഒക്ടോബറിലെ എണ്ണവില ഉയർന്ന നിരക്കായി വീണ്ടും മന്ത്രി സഭായോഗം നിശ്ചയിച്ചു. അടുത്ത വർഷം അവസാനം വരെ ഈ ആനുകൂല്യത്തിൽ എണ്ണ ലഭിക്കും.ദേശീയദിനാഘോഷത്തിന് മുന്നോടിയായി സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അധ്യക്ഷത വഹിച്ചു.

2012 ബാച്ചിലെ ഒമാൻ സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ നൽകാനും സുൽത്താൻ ഉത്തരവിട്ടു. സിവിൽ സർവിസ് സ്കീമിലും മറ്റ് വിഭാഗങ്ങളിലുംപെട്ട പ്രമോഷന് യോഗ്യതയുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.അടുത്ത വർഷം മുതലാണ് ആനുകൂല്യങ്ങൾ നിലവിൽ വരുക. തൊഴിൽ നഷ്ടപ്പെട്ട ഒമാനി ജീവനക്കാർക്ക് അടുത്ത വർഷം ജൂൺവരെ തൊഴിൽ സുരക്ഷ നൽകാനും സുൽത്താൻ ഉത്തരവിട്ടു. അടുത്ത മൂന്ന് വർഷക്കാലത്തേക്കുള്ള സാമ്പത്തിക മേഖലയിലെ സുസ്ഥിരക്കും പുരോഗതിക്കുമായി ദേശീയ പദ്ധതി ആരംഭിക്കാനും നിർദേശിച്ചു.

വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ കുറക്കാനും ചില ഫീസുകൾ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ദേശീയ ദിനത്തിന്‍റെ ഭാഗമായി ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും സുൽത്താൻ ആശംസ അറിയിക്കുകയും ചെയ്തു.

സുൽത്താൻ സായുധ സേനയിൽനിന്ന് വിരമിച്ചവരുടെ ഭവന വായ്പകൾ ഒഴിവാക്കും. 450 റിയാലിൽ താഴെ മാസ വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.അടുത്ത മാസം 25 നടക്കുന്ന മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ മന്ത്രിസഭ വിലയിരുത്തി. ഇതിനായി ബന്ധപ്പെട്ടവർ നടത്തുന്ന ശ്രമങ്ങളെ സുൽത്താൻ പ്രശംസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.