അലങ്കാര കേക്ക്​ മത്സരത്തിനുള്ള രജിസ്​ട്രേഷൻ പുരോഗമിക്കുന്നു

മസ്​കത്ത്​: ഗൾഫ്​ മാധ്യമം ഫുഡ്​ലാൻറ്​സ്​ റെസ്​റ്റോറൻറുമായി ചേർന്ന്​ സംഘടിപ്പിക്കുന്ന അലങ്കാര കേക്ക്​ മത്സരത്തി​െൻറ രജിസ്​ട്രേഷൻ പുരോഗമിക്കുന്നു. വീടുകളിൽ വെച്ച്​ അലങ്കരിച്ച കേക്കി​െൻറ ചിത്രങ്ങൾ അയച്ചാണ്​ മത്സരത്തിൽ രജിസ്​റ്റർ ചെയ്യേണ്ടത്​. 98629844 എന്ന വാട്ട്​സ്​ആപ്പ്​ നമ്പറിലാണ്​ ചിത്രങ്ങൾ അയ​േക്കണ്ടത്​. ഒപ്പം മത്സരാർഥിയുടെ പേര്​, സ്​ഥലം, വയസ്​ എന്നിവയും ചിത്രത്തിനൊപ്പം അയക്കണം.

എൻട്രികൾ ജനുവരി 13 (ബുധനാഴ്​ച) രാത്രി പത്തുമണി വരെയാണ്​ അയക്കേണ്ടത്​. 15 മുതൽ 18 വയസ്​ വരെയുള്ളവർക്കും 18ഉം അതിന്​ മുകളിൽ പ്രായമുള്ളവർക്കും എന്നിങ്ങനെ രണ്ട്​ വിഭാഗങ്ങളിലാണ്​ ഫൈനൽ മത്സരം നടക്കുക. ഒാരോ വിഭാഗത്തിലും വിദഗ്​ധ പാനൽ തെരഞ്ഞെടുക്കുന്ന 15 എൻട്രികൾക്ക്​ വീതമായിരിക്കും അവസാന ഘട്ട മത്സരത്തിലേക്ക്​ പ്രവേശനം.

ഫൈനൽ മത്സരത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട്​ അറിയിക്കും​. ജനുവരി 16 (ശനിയാഴ്​ച) വൈകുന്നേരം നാലുമണിക്ക്​ സീബിലെ ഫുഡ്​ലാൻറ്​സ്​ റെസ്​റ്റോറൻറിലാണ്​ ഫൈനൽ മത്സരം നടക്കുക. ഫൈനലിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്ന ഒാരോ മത്സരാർഥിക്കും രണ്ട് ഇഞ്ച് ഉയരമുള്ള മൂന്ന് സ്പോഞ്ച് കേക്കുകൾ നൽകും. 1.2 കിലോ വെള്ള ​െഎസിങ്​ ക്രീം, കേക്ക്​ അലങ്കരിക്കുന്നതിന്​ അഞ്ച്​ പൈപ്പിങ്​ ബാഗുകൾ, ഒമ്പത്​ ഇഞ്ചി​െൻറ കേക്ക് പ്ലേറ്റ്, ഫുഡ്​ലാൻറ്​സി​െൻറ വെള്ള ഏപ്രൺ, കൈയുറ എന്നിവ നൽകും. രണ്ട്​ മണിക്കൂറായിരിക്കും മത്സര സമയം.

മത്സരാർഥികൾക്ക് ആവശ്യമായ പാത്രങ്ങൾ, െഎസിങ് നോസിലുകൾ, തീമുമായി ബന്ധപ്പെട്ട ഭക്ഷ്യയോഗ്യമായ നിറങ്ങൾ എന്നിവ കൊണ്ടുവരാം. വിജയികൾക്കുള്ള സമ്മാനങ്ങൾ പുരുഷോത്തം കാഞ്ചി എക്​സ്​ചേഞ്ചും അവസാന റൗണ്ടിലെത്തുന്നവർക്കുള്ള ഉപഹാരങ്ങൾ റോയൽ ഫോർഡുമാണ്​ സ്​പോൺസർ ചെയ്​തിരിക്കുന്നത്​. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ സ്​ഥാപനമായ റോയൽ മാർക്ക്​ ആണ്​ പരിപാടിയുടെ മുഖ്യ പ്രായോജകർ.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.