അലങ്കാര കേക്ക് മത്സരത്തിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ഗൾഫ് മാധ്യമം ഫുഡ്ലാൻറ്സ് റെസ്റ്റോറൻറുമായി ചേർന്ന് സംഘടിപ്പിക്കുന്ന അലങ്കാര കേക്ക് മത്സരത്തിെൻറ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വീടുകളിൽ വെച്ച് അലങ്കരിച്ച കേക്കിെൻറ ചിത്രങ്ങൾ അയച്ചാണ് മത്സരത്തിൽ രജിസ്റ്റർ ചെയ്യേണ്ടത്. 98629844 എന്ന വാട്ട്സ്ആപ്പ് നമ്പറിലാണ് ചിത്രങ്ങൾ അയേക്കണ്ടത്. ഒപ്പം മത്സരാർഥിയുടെ പേര്, സ്ഥലം, വയസ് എന്നിവയും ചിത്രത്തിനൊപ്പം അയക്കണം.
എൻട്രികൾ ജനുവരി 13 (ബുധനാഴ്ച) രാത്രി പത്തുമണി വരെയാണ് അയക്കേണ്ടത്. 15 മുതൽ 18 വയസ് വരെയുള്ളവർക്കും 18ഉം അതിന് മുകളിൽ പ്രായമുള്ളവർക്കും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് ഫൈനൽ മത്സരം നടക്കുക. ഒാരോ വിഭാഗത്തിലും വിദഗ്ധ പാനൽ തെരഞ്ഞെടുക്കുന്ന 15 എൻട്രികൾക്ക് വീതമായിരിക്കും അവസാന ഘട്ട മത്സരത്തിലേക്ക് പ്രവേശനം.
ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കും. ജനുവരി 16 (ശനിയാഴ്ച) വൈകുന്നേരം നാലുമണിക്ക് സീബിലെ ഫുഡ്ലാൻറ്സ് റെസ്റ്റോറൻറിലാണ് ഫൈനൽ മത്സരം നടക്കുക. ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഒാരോ മത്സരാർഥിക്കും രണ്ട് ഇഞ്ച് ഉയരമുള്ള മൂന്ന് സ്പോഞ്ച് കേക്കുകൾ നൽകും. 1.2 കിലോ വെള്ള െഎസിങ് ക്രീം, കേക്ക് അലങ്കരിക്കുന്നതിന് അഞ്ച് പൈപ്പിങ് ബാഗുകൾ, ഒമ്പത് ഇഞ്ചിെൻറ കേക്ക് പ്ലേറ്റ്, ഫുഡ്ലാൻറ്സിെൻറ വെള്ള ഏപ്രൺ, കൈയുറ എന്നിവ നൽകും. രണ്ട് മണിക്കൂറായിരിക്കും മത്സര സമയം.
മത്സരാർഥികൾക്ക് ആവശ്യമായ പാത്രങ്ങൾ, െഎസിങ് നോസിലുകൾ, തീമുമായി ബന്ധപ്പെട്ട ഭക്ഷ്യയോഗ്യമായ നിറങ്ങൾ എന്നിവ കൊണ്ടുവരാം. വിജയികൾക്കുള്ള സമ്മാനങ്ങൾ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും അവസാന റൗണ്ടിലെത്തുന്നവർക്കുള്ള ഉപഹാരങ്ങൾ റോയൽ ഫോർഡുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ സ്ഥാപനമായ റോയൽ മാർക്ക് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.