മസ്കത്ത്: രാജ്യത്തെ ആദ്യ വാണിജ്യ ഒട്ടകപ്പാൽ ഉൽപാദനവും സംസ്കരണവും ലക്ഷ്യമാക്കിയ കമ്പനിയായ അൽ മുറൂജ് െഡയറിയുടെ പ്രവർത്തനം ഉടൻ തുടങ്ങും. ദോഫാർ ഗവർണറേറ്റിലെ ഒട്ടക കർഷകരിൽനിന്ന് പാൽ ശേഖരിക്കുക, ഒമാനിലെ സംസ്കരണം, വിപണനം എന്നിവ പദ്ധതിയിലുണ്ട്.
രാവിലെയും വൈകീട്ടും പാൽ ശേഖരിക്കുന്ന മൂന്നു കേന്ദ്രങ്ങൾ പദ്ധതിയിലുണ്ടാകുമെന്ന് ഒമാൻ ഇൻവെസ്റ്റ്മെൻറ് അധികൃതർ അറിയിച്ചു. ഇങ്ങനെ ശേഖരിക്കുന്ന പാൽ സംസ്കരണത്തിനും പാക്കിങ്ങിനും ഓരോ കേന്ദ്രവും ആധുനിക സാങ്കേതിക സൗകര്യങ്ങളാൽ സജ്ജീകരിക്കും. ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സംയോജിത ഔട്ട്ലെറ്റും ഉണ്ടാകും. പ്രതിദിനം ഒട്ടകത്തിെൻറയും പശുവിേൻറതുമടക്കം 18,000 ലിറ്റർ പാൽ ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതിയിലൂടെ ആറു ദശലക്ഷം ലിറ്റർ പാൽ വർഷത്തിൽ ശേഖരിക്കാനാകുമെന്നാണ് കരുതുന്നത്.
ഒട്ടകപ്പാൽ നേരിട്ട് വാങ്ങുന്നതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി അറിയിച്ചു. 2018ലെ കാർഷിക സെൻസസ് പ്രകാരം രാജ്യത്ത് 3.4 ദശലക്ഷത്തിലധികം കന്നുകാലികളുള്ളതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 3,97,000 പശുക്കൾ, 23,02,000 ആടുകൾ, 6,05,000 ചെമ്മരിയാടുകൾ, 2,68,000 ഒട്ടകങ്ങളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.