മസ്കത്ത്: ലോക മാതൃദിനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്കൂൾ അൽസീബിൽ കാൻസർ ബോധവത്കരണ ടോക് ഷോ സംഘടിപ്പിച്ചു. രണ്ടുമണിക്കൂർ നീണ്ട ഓൺലൈൻ പരിപാടിയാണ് നടന്നത്. ഒമാൻ കാൻസർ അസോസിയേഷൻ ബോർഡ് മെമ്പറും ബാറാകത്ത് അൽനൂർ ക്ലിനിക്കിലെ സ്പെഷലിസ്റ്റ് സർജനുമായ ഡോ. രാജ്യശ്രീ നാരായണൻ കുട്ടി മുഖ്യ പ്രഭാഷകയായിരുന്നു. സുൽത്താൻ കാബൂസ് യൂനിവേഴ്സിറ്റിയിലെ സ്റ്റാഫ് നഴ്സ് ഷെറിൻ മാർഗരറ്റ് സക്കറിയ, സൈക്കോളജി അധ്യാപികയും കൗൺസിലറുമായ ഗീതാ പ്രദീപ്, സയൻസ് അധ്യാപികയായ അംറ്റൂസ് സന എന്നിവരും സംസാരിച്ചു.
ഇന്ത്യൻ സ്കൂൾ സീബിലെ സോഷ്യോളജി അധ്യാപിക ബിന്ദു അജിത്കുമാർ മോഡറേറ്ററായി. ബ്രസ്റ്റ് കാൻസർ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ആഹാരരീതി, വ്യായാമം, നിർബന്ധമായ പരിശോധനകൾ എന്നിവയെക്കുറിച്ചുമാണ് ഡോ. രാജ്യശ്രീ സംസാരിച്ചത്. ബ്രസ്റ്റ് കാൻസറിെൻറ ലക്ഷണങ്ങളെക്കുറിച്ച് ഷെറിൻ മാർഗരറ്റ് സക്കറിയ സംസാരിച്ചു. അർബുദം ബാധിക്കുന്നവർക്കു നിരുപാധികമായ സ്നേഹവും പരിചരണവും നൽകി ധൈര്യം പകർന്നു കൊടുക്കേണ്ടതിെൻറ ആവശ്യത്തെക്കുറിച്ച് ഗീത പ്രദീപ് സംസാരിച്ചു. രോഗം മുൻകൂട്ടി കണ്ടെത്തി ചികിത്സ നടത്തിയാൽ സുഖം പ്രാപിക്കുന്നതിെൻറ സ്ഥിതിവിവരക്കണക്കുകൾ അംറ്റൂസ് സന അവതരിപ്പിച്ചു. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും ഡോ. രാജ്യശ്രീ മറുപടിനൽകി. പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് ചടങ്ങിൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഷൈനി റോയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.