ജാലാൻ: സി.ബി.എസ്.ഇ 10-ാംക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച് ഇന്ത്യൻ സ്കൂൾ ജഅലാൻ. പത്താം ക്ലാസിൽ 95.4 ശതമാനം മാർക്ക് നേടി അവിനാശ് സുരേഷ് സ്കൂൾ ടോപ്പറായി. 94.2ശതമാനം മാർക്കുമായി മോസിയുൾ ഇലാഹി യാസിൻ രണ്ടും 93 ശതമാനം മാർക്ക് നേടി ജോയന്തിക മാലിക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ജാലാന്റെ ചരിത്രത്തിലാദ്യമായി രണ്ടാം ഭാഷയായ അറബിക് പരീക്ഷയിൽ നൂറിൽ നൂറുമാർക്കും സ്വന്തമാക്കികൊണ്ട് ഹുസാമാൽദിൻ ഉജ്ജ്വലവിജയം കൈവരിച്ചു. ശരാശരി മാർക്ക് 81.3 ശതമാനമാണ്. സ്കൂളിന്റെ അഭിമാനമായി മാറിയ വിദ്യാർഥികളെ പ്രിൻസിപ്പൽ സീമ ശ്രീധർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഭികൾ തുടങ്ങിയവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.