സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥികൾക്ക്​ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ മ​സ്ക​ത്ത് സോ​ൺ ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

സി.​ബി.​എ​സ്.​ഇ ഉ​ന്ന​ത​വി​ജ​യി​ക​ളെ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ആ​ദ​രി​ച്ചു

മ​സ്ക​ത്ത്​: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ മ​സ്ക​ത്ത് സോ​ൺ വി​വി​ധ സെ​ക്ട​റു​ക​ളി​ലാ​യ് വി​ത​ര​ണം ചെ​യ്തു.

പ​ത്താം ക്ലാ​സി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ജു​സൈ​റ​യെ ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി വി.​എം. ശ​രീ​ഫ് സ​അ​ദി മ​ഞ്ഞ​പ്പ​റ്റ​യു​ടെ സാ​നി​ധ്യ​ത്തി​ൽ അ​നു​മോ​ദി​ച്ചു. അ​മീ​റാ​ത്ത്, മ​ത്ര, വാ​ദി ക​ബീ​ർ, ദാ​ർ​സൈ​ത്ത്, റൂ​വീ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​പ്പ​തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

ഇ​ത്ത​രം അ​നു​മോ​ദ​ന​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നു കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​വും ക​രു​ത്തും ന​ൽ​കു​മെ​ന്ന് ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി നി​സാ​ർ സ​ഖാ​ഫി അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ പ​ങ്കു​വെ​ച്ചു.

വ്യ​ത്യ​സ്ത കേ​ന്ദ്ര​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ചെ​യ​ർ​മാ​ൻ അ​ജ്നാ​സ് സ​ഖാ​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷാ​ദ് റൂ​വി, എ​ക്സി​ക്യു​ട്ടീ​വ് വി​സ്ഡം ഷാ​നി​ബ്, വി​സ്ഡം സെ​ക്ര​ട്ട​റി ഹ​മീ​ദ് ദാ​ർ​സൈ​ത്ത്, ക​ലാ​ല​യം സെ​ക്ര​ട്ട​റി ക​ബീ​ർ പു​ഴ​ക്ക​ര, സെ​ക്ര​ട്ട​റി​മാ​രാ​യ നൗ​ഷാ​ദ്, ഷ​ബീ​ർ അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - CBSE toppers felicitated by Risala Study Circle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.